കോട്ടയം: മാണി സി കാപ്പന്റെ യു.ഡി.എഫ് പ്രവേശനത്തിൽ വെള്ളിയാഴ്ച തീരുമാനമായേക്കും. അന്തിമ ചർച്ചകൾ ഡൽഹിയിൽ ശരത് പവാറുമായി നടത്തിയ ശേഷമായിരിക്കും. രമേശ് ചെന്നിത്തലയുടെ ഐശ്യര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതോടെ കാപ്പൻ യുഡിഎഫിൻറെ ഭാഗമാകുമെന്നാണ് സൂചന.
സീറ്റ്ചർച്ചയുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾക്ക് വിരാമാമിട്ടാണ് പുതിയതായി പുറത്തുവരുന്ന സൂചനകൾ. നേരത്തെ എൽ.ഡി.എഫിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് എൻ.സി.പി(NCP) സംസ്ഥാന നേതാവ് ടി.പി പീതാംബരൻ മാസ്റ്റർ അടക്കം വ്യക്തമാക്കിയിരുന്നെങ്കിലും അവസാന നിമിഷത്തിൽ തർക്കമുണ്ടാക്കാനില്ലെന്ന നിലപാടാണ് കാപ്പനെന്നാണ് സൂചന. അതേസമയം സീറ്റ് വിവരങ്ങൾ ചർച്ച ചെയ്യാൻ പ്രഫുൽ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ സമയം അനുവദിച്ചിട്ടില്ല.
ALSO READ: DGP Jacob Thomas: ഞാൻ എന്തു കൊണ്ട് BJP ആയി ?? വ്യക്തത വരുത്തി ജേക്കബ് തോമസിന്റ ഫേസ് ബുക്ക് പോസ്റ്റ്
ഇതോടെ എൻസിപി ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. പാലാ സീറ്റ് സംബന്ധിച്ച് എൽ.ഡി.എഫ്(UDF) ഇനിയും മൗനം പാലിക്കുന്നത് ദുരൂഹമെന്നാണ് കാപ്പൻറെ വിലയിരുത്തൽ. ശരദ്പവാറിനോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമായിരിക്കും മുന്നണിമാറ്റ പ്രഖ്യാപനം. യു.ഡി.എഫ് നേതാക്കളുമായി അവസാനവട്ട ചർച്ചകൾ ഏതാണ്ട് പൂർത്തിയായതോടെയാണ് പൊതുസമ്മതനായി മാണി സി. കാപ്പൻ പാലായിൽ ഇറങ്ങുമെന്ന് ഉറപ്പായത്.
ALSO READ: Covid update: സംസ്ഥാനത്ത് പരിശോധന കുറഞ്ഞു, ഒപ്പം രോഗികളുടെ എണ്ണവും, 3742 പുതിയ രോഗികള്‍
കാപ്പൻ സ്ഥാനാർത്ഥിയായില്ലെങ്കിൽ യു.ഡി.എഫിന് മറ്റൊരു ശക്തൻ പാലായിൽ(Pala) ഇല്ല എന്നതും തീരുമാനത്തിലേക്ക് എത്താൻ കാരണമായി. രമേശ് ചെന്നിത്തലയുമായി കാപ്പൻ കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര കോട്ടയത്ത് എത്തുമ്ബോൾ പാലായിലെ വേദിയിൽ കാപ്പനെ എത്തിക്കാനാണ് യു,ഡി,എഫ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.