ഷിരൂരിൽ ഐബോർഡ് ഉപയോ​ഗിച്ചുള്ള തിരച്ചിൽ ഉടൻ തുടങ്ങും. ലോറിയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാനുള്ളതാണ് ഈ ഡ്രോൺ. ഡ്രോണിനായുള്ള ബാറ്ററി ഡൽഹിയിൽ നിന്നും എത്തിച്ചു. പരിശോധന തുടങ്ങി കഴിഞ്ഞാൽ രണ്ട് മണിക്കൂറ് കൊണ്ട് റിസൾട്ട് ലഭിക്കുമെന്നാണ് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ അറിയിച്ചു. ഇന്ദ്രബാലനും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഒഴുക്ക് ശക്തമാണെങ്കിലും അത് തരണം ചെയ്യാൻ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. താൽക്കാലിക തടയണ നിർമ്മിച്ച് അടിയൊഴുക്ക് നിയന്ത്രിക്കാനുള്ള നീക്ക നടക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിർണായക മണിക്കൂറുകളിലേക്കാണ് തിരച്ചിൽ കടക്കുന്നത്. മൂന്ന് സംഘങ്ങളിലായി 15 അംഗ ദൗത്യസംഘം പുഴയിലേക്കിറങ്ങയിട്ടുണ്ട്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരടക്കമുളള സംഘം നദിയിലേക്കിറങ്ങിയിട്ടുണ്ട്. അടിയൊഴുക്കുള്ളതിനാൽ ഡൈവിംഗ് നടത്താൻ അനുയോജ്യമാണോ എന്ന് ആദ്യം പരിശോധിക്കും. ഇടവിട്ട് പെയ്യുന്ന മഴയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.


Also Read: Arjun rescue operation: ലൊക്കേഷനടുത്ത് ദൗത്യ സംഘം, അടിയൊഴുക്ക് ശക്തം; അർജുനിലേക്ക് എത്താൻ പ്രതിസന്ധികളേറെ, നിർണായക മണിക്കൂറുകൾ


 


അർജുനായുള്ള തിരച്ചിൽ തുടങ്ങിയിട്ട് ഇന്ന് 10ാം ദിവസമാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയ ലോറിയിൽ അർജുൻ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാണ് പ്രഥമ പരി​ഗണന നൽകുന്നത്. പിന്നീടായിരിക്കും ട്രക്ക് പുറത്തേക്കെടുക്കുക. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് റിപ്പോർട്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.