Arjun rescue operation: ലൊക്കേഷനടുത്ത് ദൗത്യ സംഘം, അടിയൊഴുക്ക് ശക്തം; അർജുനിലേക്ക് എത്താൻ പ്രതിസന്ധികളേറെ, നിർണായക മണിക്കൂറുകൾ

ദൗത്യസംഘം അർജുന്റെ ലോറി കണ്ടെത്തിയ ലൊക്കേഷനടുത്ത് എത്തിയിരിക്കുകയാണ്. അടിയൊഴുക്കുള്ളതിനാൽ അത് കൂടി പരിശേധിച്ചതിനെ ശേഷമെ പുഴയിലേക്കിറങ്ങൂ

Written by - Zee Malayalam News Desk | Last Updated : Jul 25, 2024, 11:49 AM IST
  • അതിനിർണായക മണിക്കൂറുകളിലേക്കാണ് തിരച്ചിൽ കടക്കുന്നത്.
  • ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൗത്യസംഘം പുഴയിലേക്കിറങ്ങയിതായാണ് റിപ്പോർട്ട്
Arjun rescue operation: ലൊക്കേഷനടുത്ത് ദൗത്യ സംഘം, അടിയൊഴുക്ക് ശക്തം; അർജുനിലേക്ക് എത്താൻ പ്രതിസന്ധികളേറെ, നിർണായക മണിക്കൂറുകൾ

അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ വെല്ലുവിളിയായി ​ഗം​ഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തം. അതിനിർണായക മണിക്കൂറുകളിലേക്കാണ് തിരച്ചിൽ കടക്കുന്നത്. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൗത്യസംഘം പുഴയിലേക്കിറങ്ങയിതായാണ് റിപ്പോർട്ട്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരടക്കമുളള സംഘം നദിയിലേക്കിറങ്ങിയിട്ടുണ്ട്. അടിയൊഴുക്കുള്ളതിനാൽ ഡൈവിംഗ് നടത്താൻ അനുയോജ്യമാണോ എന്ന് ആദ്യം പരിശോധിക്കും. ഇടവിട്ട് പെയ്യുന്ന മഴയും തിരച്ചിലിന് വെല്ലുവിളിയായി മാറുകയാണ്. 

ലോറിയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാനുള്ള ഐ ബോർഡ് പരിശോധന ഉടൻ തുടങ്ങും. ഐബോഡിനായുള്ള ബാറ്ററി ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗം എത്തിച്ചു. ഡ്രോൺ പറത്തി തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ കൃത്യമായ വിവരം ലഭിക്കും.

അർജുനായുള്ള തിരച്ചിൽ തുടങ്ങിയിട്ട് ഇന്ന് 10ാം ദിവസമാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയ ലോറിയിൽ അർജുൻ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാണ് പ്രഥമ പരി​ഗണന നൽകുന്നത്. പിന്നീടായിരിക്കും ട്രക്ക് പുറത്തേക്കെടുക്കുക. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News