കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്‍റെ അഞ്ച് ഷട്ടറുകള്‍ തുറന്ന് അധികൃതര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

1.25 മീറ്റര്‍ വീതമാണ് നാല് ഷട്ടറുകള്‍ തുറന്നത്. ഒരു മീറ്ററാണ് അഞ്ചാമത്തെ ഷട്ടര്‍ തുറന്നത്. ഇതോടെ കരമനയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. ആറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. 


തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകള്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ കുറ്റിച്ചല്‍, കോട്ടൂര്‍ ഭാഗങ്ങളില്‍ റോഡുകളിളും വെള്ളം കയറി.  


അമ്പിളിയും അര്‍ജ്ജുനും ഒന്നിച്ചു; സിനിമാ ക്ലൈമാക്സ് പോലെയെന്ന് സോഷ്യല്‍ മീഡിയ!!


 


സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുകയും പലയിടങ്ങളിലും വ്യാപക കൃഷിനാശം സംഭവിക്കുകയും ചെയ്തു. ഇന്നും മഴ തുടരുമെന്നും കേരള ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ അറിയിപ്പുണ്ട്.