അമ്പിളിയും അര്‍ജ്ജുനും ഒന്നിച്ചു; സിനിമാ ക്ലൈമാക്സ് പോലെയെന്ന് സോഷ്യല്‍ മീഡിയ!!

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ 'അര്‍ജ്-യു‍' കാലമാണ്. വ്യത്യസ്തമായ റോസ്റ്റിംഗ് വീഡിയോകളുമായി പ്രത്യക്ഷപ്പെട്ടതോടെയാണ് അര്‍ജ്ജുന്‍ താരമായത്. 

Updated: May 21, 2020, 08:55 AM IST
അമ്പിളിയും അര്‍ജ്ജുനും ഒന്നിച്ചു; സിനിമാ ക്ലൈമാക്സ് പോലെയെന്ന് സോഷ്യല്‍ മീഡിയ!!

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ 'അര്‍ജ്-യു‍' കാലമാണ്. വ്യത്യസ്തമായ റോസ്റ്റിംഗ് വീഡിയോകളുമായി പ്രത്യക്ഷപ്പെട്ടതോടെയാണ് അര്‍ജ്ജുന്‍ താരമായത്. 

ഒരാഴ്ചക്കൊണ്ട് ഒരു മില്ല്യണിലധികം സബ്സ്ക്രൈബേഴ്സിനെ നേടിയാണ്‌ അര്‍ജ്ജുന്‍ തന്‍റെ ജൈത്രയാത്ര തുടരുന്നത്. അര്‍ജ്-യു എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അര്‍ജ്ജുന്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്നത്. 

ടിക് ടോക് താരങ്ങളുടെ വീഡിയോകളെ റോസ്റ്റ് ചെയ്താണ് അര്‍ജ്ജുന്‍ ശ്രദ്ധ നേടിയത്. ഇംഗ്ലീഷ്-ഹിന്ദി ഭാഷകളില്‍ സജീവമായ റോസ്റ്റിംഗ് വീഡിയോകളുടെ ചുവടുപിടിച്ച് മലയാളത്തില്‍ പരീക്ഷണം നടത്തുകയായിരുന്നു അര്‍ജ്ജുന്‍. പരീക്ഷണം എന്താണെങ്കിലും സൂപ്പര്‍ ഹിറ്റായി. 

പാസുള്ളവര്‍ക്ക് യാത്രാക്കൂലിയും ഭക്ഷണവും സൗജന്യം, വിവരങ്ങള്‍ അന്വേഷിച്ച് മലയാളി ഉദ്യോഗസ്ഥനും

അങ്ങനെ അര്‍ജ്ജുന്റെ റോസ്റ്റിംഗിന് ഏറ്റവും കൂടുതല്‍ ഇരയായ ഒരു ടിക് ടോക് താരമാണ് അമ്പിളി. 90% വീഡിയോകളും കരഞ്ഞുക്കൊണ്ടാണ് അമ്പിളി പോസ്റ്റ്‌ ചെയ്യാറുള്ളത്. ഇതിനെയാണ് അര്‍ജ്ജുന്‍ റോസ്റ്റ് ചെയ്തത്. 

അര്‍ജ്ജുന്‍റെ വീഡിയോകള്‍ വൈറലായതോടെ അമ്പിളിയും താരമാകുകയായിരുന്നു. അമ്പിളിയെ ട്രോളിയ അര്‍ജ്ജുനെ വെല്ലുവിളിച്ച് അമ്പിളിയുടെ സുഹൃത്തുക്കള്‍ പങ്കുവച്ച വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ, പരസ്പരം 'യുദ്ധം' ചെയ്തിരുന്ന ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. ലൈഫ് ആന്‍ഡ്‌ ലൈഫ് യൂട്യൂബ് ചാനലിന് വേണ്ടിയായിരുന്നു ഇരുവരുടെയും കൂടിചേരല്‍. തൃശൂരിലെ തന്‍റെ വീട്ടില്‍ നിന്നും 150 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അമ്പിളി ആലപ്പുഴയിലെത്തി അര്‍ജ്ജുനെ കണ്ടത്. 

WHO എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി ഡോക്ടര്‍ സാബ്, നിയമനം വെള്ളിയാഴ്ച

ഒരുപാടു നേരം സംസാരിച്ച ശേഷം ടിക്ക് ടോക് വീഡിയോയും ചെയ്താണ് ഇരുവരും പിരിഞ്ഞത്. സ്വന്തം ശബ്ദം തന്നെ അനുകരിച്ചായിരുന്നു ഇരുവരുടെയും വീഡിയോ. സിനിമയാണ് തന്റെ ആഗ്രഹമെന്ന് അമ്പിളി പറഞ്ഞപ്പോള്‍ അത് നടക്കുമെന്നും ടിക് ടോക് നല്ലൊരു പ്ലാറ്റ്ഫോം ആണെന്നും അര്‍ജ്ജുനും പറഞ്ഞു. 

എല്ലാ വീഡിയോയിലും കരഞ്ഞുക്കൊണ്ട് അഭിനയിക്കുന്നത് കണ്ടപ്പോള്‍ ഒരു വീഡിയോ ചെയ്യാമെന്ന് തോന്നിയതാണെന്നും അര്‍ജ്ജുന്‍ പറഞ്ഞു.  കൂടാതെ, തന്‍റെ ഭാഗത്ത് നിന്നും വേദനിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അര്‍ജ്ജുന്‍ അമ്പിളിയോട് പറഞ്ഞു. 

ഓണ്‍ലൈന്‍ പോരിന് ശേഷം ഒന്നിച്ച ഇവരുടെ കൂടിചേരല്‍ 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന മലയാള ചലച്ചിത്രത്തിന്‍റെ ക്ലൈമാക്സ് പോലെയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.