അശ്വതി: ബന്ധുജന സഹായം ലഭിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ലഭിക്കും. വിദ്യാർഥികൾക്ക് ഉന്നത വിജയത്തിനും തൊഴിലന്വേഷകർക്ക് പുതിയ  തൊഴിൽ  ലഭിക്കുവാനും സാധ്യത. സ്വന്തം ബിസിനസ്സിൽ നിന്ന് ധനലാഭം, തൊഴിലിൽ അനുകൂലമായ സാഹചര്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണി: പ്രവർത്തന വിജയം കൈവരിക്കും, പൊതുപ്രവർത്തനത്തിൽ വിജയം, സുഹൃദ്സഹായം ലഭിക്കും. വാഹനം മാറ്റി വാങ്ങുവാന് സാധിക്കും. സന്താനങ്ങൾക്ക് രോഗ ബാധാ സാദ്ധ്യത, കുടുബപ്രശ്നങ്ങളിൽ ശമനം, തൊഴിൽ മേഖല ശാന്തമാകും, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.


കാർത്തിക: പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികല്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന് സാധിക്കും. സാമ്പത്തികമായ വിഷമതകൾ മറികടക്കും, തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും. 


രോഹിണി: പ്രതിസന്ധികളെ അതിജീവിക്കും. ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്. പുതിയ വസ്ത്രലാഭം പ്രതീക്ഷിക്കാം. വിശ്രമം കുറഞ്ഞിരിക്കും, സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത, ചെലവ് അധികരിച്ചു നിൽക്കുന്നവാരമാണ്. ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്. 


മകയിരം: വിശ്രമം കുറയും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. 


തിരുവാതിര: വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. അധിക യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി വാരം അനുകൂലമല്ല, സാമ്പത്തികപരമായ വിഷമതകൾ അലട്ടും.


പുണർതം: ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍ നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും. സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന, ബിസിനസ്സിൽ പുരോഗതി. 


പൂയം: മാനസികമായ സംതൃപ്തി, ജീവിത സൗഖ്യം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ക്കുന്നവര്‍ക്ക് നേട്ടം. രോഗദുരിതത്തിൽ ശമനം, ശാരീരീക സുഖവർദ്ധന, പ്രവർത്തനങ്ങളിൽ നേട്ടം കർമ്മരംഗത്ത് നേട്ടങ്ങൾ, ബന്ധുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും.


ആയില്യം: മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. അവിചാരിത ധനലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം, ബന്ധുജന സമാഗമം, ആരോഗ്യ വിഷമതകളിൽ ആശ്വാസം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും.


മകം: ഗുണപരമായ വാരം, ഉദ്ദിഷ്ടകാര്യ സാദ്ധ്യം, തൊഴിൽപരമായ നേട്ടങ്ങൾ, ചെലവ് നിയന്ത്രിക്കുവാൻ സാധിക്കും, .സഹോദര ഗുണം വർദ്ധിക്കും, സർക്കാർരേഖകൾ ലഭിക്കും, ഉദരരോഗ സാദ്ധ്യത. 


പൂരം: കുടുംബാംഗങ്ങളിൽ നിന്നുള്ള പിന്തുണ,  പ്രധാന തീരുമാനങ്ങൾ എടുക്കും, പിതാവിന് രോഗ സാധ്യത, പുതു വസ്ത്ര ലാഭം, ബിസിനസ്സിൽ ധനലാഭം, തൊഴിൽഭാരം മൂലം മനഃസംഘർഷം, ബന്ധു ജന സന്ദർശനം. 


ഉത്രം: പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക, അലസത അപകടമായേക്കാം, ബന്ധു ജന സഹായം ലഭിക്കും, ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ഔഷധസേവ വേണ്ടിവരും, ഉദര രോഗ സാദ്ധ്യത, പണമിടപാടുകളിൽ അബദ്ധങ്ങൾ സംഭവിക്കാം. 


അത്തം: പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, പതിവിൽ കവിഞ്ഞ പണച്ചെലവ്, വിവാഹകാര്യത്തിൽ തീരുമാനം, ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് അലച്ചിൽ, പ്രണയബന്ധങ്ങളിൽ നേട്ടം. 


ചിത്തിര: ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും, പഠനത്തിൽ അലസത, അലർജി ജന്യരോഗ സാദ്ധ്യത, കർമ്മ രംഗത്ത് ഉന്നതി. വിവാഹ തീരുമാനമെടുക്കും, മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന് ശമനം, സ്വഭവനം വിട്ട് ദൂര യാത്ര വേണ്ടിവരും. 


ചോതി: വായ്പയെടുക്കുവാനുള്ള ശ്രമം വിജയിക്കും, ലഹരി വസ്തുക്കളിൽ താല്പര്യമേറും, പ്രവർത്തനങ്ങളിൽ വിജയം, സുഹൃദ് സഹായം ലഭിക്കും. മാനസികമായ വിഷമതകളിൽ നിന്ന് വിടുതൽ, തൊഴിൽപരമായ മാറ്റങ്ങൾ, ബിസിനസ്സിൽ നേട്ടങ്ങൾ.


വിശാഖം: മദ്ധ്യാഹ്നം വരെ അനുകൂല ദിനമാണ്, കുടുംബ സൗഖ്യവർദ്ധന, ബിസിനസ്സിൽ പുരോഗതി, മാനസികമായ സംതൃപ്തി ഭൂമി വാഹന വിൽപ്പന വഴി ധനലാഭം, സുഹൃത്തുക്കളുമായി വാഗ്വാദം, പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ. 


അനിഴം: പൊതു പ്രവർത്തനത്തിൽ ബന്ധുജന പിന്തുണ  കുറയും, അനാവശ്യ ചിന്തകൾ മൂലം മാനസിക സംഘർഷം വർദ്ധിക്കും, പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം. ഉപരിപഠനത്തിന് അവസരമൊരുങ്ങും, കടങ്ങൾ വീട്ടും, ദാമ്പത്യ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കും.


തൃക്കേട്ട: ബന്ധു ഗുണം ലഭിക്കും, പ്രധാന തീരുമാനങ്ങൾ എടുക്കും, ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, ഗൃഹനിർമ്മാണത്തിൽ പുരോഗതി. മനസ്സിൽ സംഘർഷം അധികരിച്ചിരിക്കും, അന്യരുടെ വാക്കിനാൽ മനസ്സിന് മുറിവേൽക്കും, പരീക്ഷാവിജയം. 


മൂലം:  ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കര്‍മ്മരംഗം പുഷ്ടിപ്പെടും. മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹനങ്ങള്‍  വാങ്ങിക്കും. ആഗ്രഹങ്ങള്‍ സഫലമാകും. 


പൂരാടം: ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവിടും. വിദേശയാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർദ്ധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. 


ഉത്രാടം: രോഗശമനമുണ്ടാകും. കലാകായിക രംഗങ്ങളിൽ പ്രവര്‍ത്തിക്കുന്നവർക്കും സാമൂഹിക സേവനത്തിൽ  പ്രവര്‍ത്തിക്കുന്നവർക്കും പ്രശസ്തി. സർക്കാരിൽനിന്ന്  ആനുകൂല്യങ്ങൾ  ലഭിക്കും. വിദ്യാർഥികൾക്ക് പരീക്ഷകളില്‍ ഉന്നതവിജയം.


തിരുവോണം: ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. ബിസിനസില്നിന്നു നേട്ടം, മനസുഖം വർദ്ധിക്കും, ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽനിന്നു ധനലാഭം. 


അവിട്ടം: ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകൾ  നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും.സഹോദരഗുണമുണ്ടാകും, പിതാവിൽ നിന്ന് ആനുകൂല്യങ്ങൾ. 


ചതയം: സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും. ഊഹക്കച്ചവടത്തിൽ വിജയം. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത. പഴയ കാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.  


പൂരുരുട്ടാതി : സ്വന്തം ഗൃഹത്തില്നിന്നും മാറി നില്ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും. ഗൃഹനിര്‍മ്മാണം പുരോഗമിക്കും. വിദേശത്തുപോകാൻ  ശ്രമിക്കുന്നവർക്ക്  അതു സാധിക്കും. സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. 


ഉത്രട്ടാതി: പ്രവര്‍ത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ട്  വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും . 


രേവതി: ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യമുണ്ടാകും. സ്വകര്‍മ്മങ്ങളിൽ താല്പര്യം വർധിക്കും. ശത്രുക്കൾക്കു മേൽ വിജയം. തൊഴില്മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം, ധനപരമായി അനുകൂല സമയം. 


കൂടുതല്‍ വിവരങ്ങള്‍ക്ക്...


സജീവ്‌ ശാസ്താരം


9656377700


sastharamastro@gmail.com