അശ്വതി: ധനപരമായ വിഷമതകൾ നേരിടും, ആരോഗ്യപരമായും വാരം അനുകൂലമല്ല. കാലാവസ്ഥാ ജന്യരോഗങ്ങൾ അലർജി ഇവമൂലം വിഷമിക്കും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന കടുത്ത ഭിന്നതകൾ ശമിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണി: തൊഴിൽപരമായി അനുകൂല വാരം, പുതിയ പ്രൊജെക്ടുകൾ നടപ്പിൽ വരും, തടസ്സപ്പെട്ടു കിടന്നിരുന്ന ഗൃഹനിർമ്മാണം പുനരാംഭിക്കുവാൻ സാധിക്കും, ബാങ്കുകളിൽ നിന്ന് ലോൺ പാസ്സായിക്കിട്ടും. 


കാർത്തിക: സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന, ബിസിനസ്സിൽ പുരോഗതി, മാനസികമായ സംതൃപ്തി എന്നിവ ഉണ്ടാകും. 


രോഹിണി: രോഗദുരിതത്തിൽ ശമനം, മാനസിക സുഖവർദ്ധന, കർമ്മരംഗത്ത് നേട്ടങ്ങൾ, കുടുംബവുമൊത്ത് സൗഹൃദ സന്ദർശനങ്ങൾ.   


മകയിരം: തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ, അവിചാരിത ധന ലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യവർദ്ധന, മനഃസന്തോഷം വർദ്ധിപ്പിക്കുന്ന ബന്ധുജന സമാഗമം.


തിരുവാതിര: നിരന്തരം അലട്ടിയിരുന്ന സാമ്പത്തികമായ വിഷമതകൾ ഒഴിയും, തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, കരുതി വെച്ചിരുന്ന പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വരും, പ്രതിസന്ധികളെ അതിജീവിക്കും. 


പുണർതം: കർമ്മരംഗത്ത് അലച്ചിൽ വർദ്ധിച്ച് വിശ്രമം കുറയും, സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത, ചെലവ് അധികരിച്ചു നിൽക്കുന്ന വാരമാണ്, പണം കടം വാങ്ങേണ്ടി വരും, ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.  


പൂയം: ഭക്ഷണ സുഖം കുറയും, മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ, ഔഷധ സേവ വേണ്ടിവരും. കണ്ണുകളുടെ ആരോഗ്യത്തിൽ അധികശ്രദ്ധ പുലർത്തുക. 


ആയില്യം: തൊഴിൽ മാറുവാൻ ആലോചിക്കുന്നവർക്ക് അനുകൂല സമയം, സകുടുംബ യാത്രകൾ, പുതിയ സുഹൃദ്ബന്ധങ്ങൾ എന്നിവ മനസ്സിന് ഉല്ലാസം നൽകും, ഭൂമി വാങ്ങുവാനുള്ള പരിശ്രമത്തിൽ വിജയം. 


മകം: പിതാവിനോ പിതൃ സ്ഥാനീയര്‍ക്കോ ആരോഗ്യ അരിഷ്ടതകള്‍ അനുഭവപ്പെടും, ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തകരമായിരിക്കും, അവിചാരിത ചെലവുകള്‍ വര്‍ധിക്കും, മനസ്സിന്റെ സന്തോഷം കുറഞ്ഞിരിക്കും. 


പൂരം: ബന്ധുജന സഹായത്താൽ കാര്യവിജയം, ജീവിതപങ്കാളിയുടെ സഹായത്താൽ കാര്യവിജയം, തൊഴിൽ അന്വേഷിക്കുന്നവർക്ക് താൽക്കാലിക ജോലി ശരിയാവും, സുഹൃത്തുക്കൾ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കും. 


ഉത്രം: പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം, എതിരാളികളിൽ നിന്നും നിരന്തരമായ ശല്യമുണ്ടാവാം, ദാമ്പത്യ ജീവിതത്തിൽ ശാന്തത കൈവരിക്കും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തും. 


അത്തം: ധനപരമായ കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും, കർമ്മരംഗത്ത് എതിരാളികളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും, അലസത അധികരിക്കുന്ന കാലമാണ്, അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. 


ചിത്തിര: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, മാതാവിന് ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും, പ്രവർത്തന രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കൗതുക വസ്തുക്കൾക്കായി പണം ചെലവിടും. 


ചോതി: ബന്ധുക്കളുടെ പെരുമാറ്റം മനോവിഷമം സൃഷ്ടിക്കും, വിദ്യാർഥികൾക്ക് മാനസിക സംഘർഷം കുറയും, സകുടുംബ യാത്രകൾ നടത്തും, മുതിർന്ന കുടുംബാംഗവുമായി അഭിപ്രായ വ്യത്യാസമുണ്ടാകും, ധനപരമായ വിഷമതകൾ തരണം ചെയ്യും. 


വിശാഖം: തുടങ്ങിവച്ച  പ്രവര്‍ത്തനങ്ങളിൽ വിജയം, കര്‍മ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിയ്ക്ക് തൊഴിൽ പരമായ മാറ്റം, മറ്റുള്ളവരുടെ   വാക്കുകൾ കൊണ്ട് മനസ്സിന് മുറിവുണ്ടാകും. 


അനിഴം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ചിട്ടി/ മുൻകാല നിക്ഷേപം എന്നിവയിൽനിന്ന് ധനലാഭം. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും,  ഉദര സംബന്ധമായ അസുഖങ്ങള്‍ ശമിക്കും, തൊഴിൽ മേഖല മാറുന്നതിനെക്കുറിച്ച് ആലോചിക്കും. 


തൃക്കേട്ട: ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം ശമിക്കും, കടബാദ്ധ്യതകൾ കുറയ്ക്കുവാൻ സാധിക്കും, അവിചാരിത ചെലവുകൾ നേരിടേണ്ടിവരും, ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം.


മൂലം: ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും, ഭൂമി സംബന്ധിയായ തർക്കങ്ങളിൽ ഇടപെടും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തണം, മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. 


പൂരാടം: കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും, മാതൃഗുണം പ്രതീക്ഷിക്കാം, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാന് സാധിക്കും. 


ഉത്രാടം: വിവാഹ ആലോചനകളിൽ അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും. തൊഴിലിൽ നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ധിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. 


തിരുവോണം: അസമയത്തുള്ള യാത്ര ഒഴിവാക്കണം. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്ഷങ്ങള്‍ കൂടും, ജീവിത പങ്കാളിയില് നിന്നും പിന്തുണ ലഭിക്കും.


അവിട്ടം: വ്യവഹാരങ്ങളിൽ വിജയം, സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കും, പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും, മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. 


ചതയം: ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും.  ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്യങ്ങൾ കഠിനമായിരിക്കും, തൊഴില്‍രഹിതർ നടത്തുന്ന പരിശ്രമങ്ങൾ വിജയിച്ചുവെന്ന് വരില്ല, വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങൾ  മാറികിട്ടും. 


പൂരുരുട്ടാതി: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സന്താനങ്ങള്‍ മുഖേന മനസന്തോഷം അനുഭവപ്പെടും. ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്‍ധിക്കും. 


ഉത്രട്ടാതി: കര്‍മ്മരംഗത്ത് അഭിവൃദ്ധി ഉണ്ടാകും, മത്സര പരീക്ഷകളിൽ വിജയിക്കുവാന്‍ സാധ്യത, യാത്രകള്‍ മുഖേന ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.


രേവതി: ആരോഗ്യപരമായ വിഷമതകൾ അലട്ടും, പ്രണയബന്ധിതര്‍ക്ക് അനുകൂലമായ ബന്ധുജനസഹായം, ബിസിനസില്‍ പണം മുടക്കി വിജയം നേടുവാന്‍ സാധിക്കും, പഠനരംഗത്ത് മികവ് പുലര്‍ത്തും, സ്വദേശം വിട്ട് സഞ്ചരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്...
 
സജീവ്‌ ശാസ്താരം


 9656377700
 sastharamastro@gmail.com