54 മത്തെ വയസ്സിലും പതിവുതെറ്റിക്കാതെ പഴനിമലയിലെത്തി കസ്തൂരി
ഈ വർഷത്തെ സ്കന്ദ ഷഷ്ഠി ഉത്സവത്തിന് 800 പടികൾ കയറിയാണ് കസ്തൂരി പഴനിമലയിലെത്തിയത്. കസ്തൂരി 2007 മുതൽ ഉത്സവകാലത്ത് ഇവിടെ എത്താറുണ്ട്.
പഴനി: 54 മത്തെ വയസ്സിലും പതിവുതെറ്റിക്കാതെ പഴനിമല ക്ഷേത്രത്തിലെത്തി കസ്തൂരിയെന്ന ആന. ഈ വർഷത്തെ സ്കന്ദ ഷഷ്ഠി ഉത്സവത്തിന് 800 പടികൾ കയറിയാണ് കസ്തൂരി പഴനിമലയിലെത്തിയത്. കസ്തൂരി 2007 മുതൽ ഉത്സവകാലത്ത് ഇവിടെ എത്താറുണ്ട്. ഇവിടെ പഴനിമല ക്ഷേത്രത്തിൽ നടക്കുന്ന ഒരേയൊരു ഉത്സവമാണ് സ്കന്ദ ഷഷ്ഠി.
Also read: എം ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്
ഉത്സവം തുടങ്ങുന്ന ദിവസം പാടി കയറി പഴനിമല ക്ഷേത്രത്തിലെത്തുന്ന കസ്തൂരി പിന്നെ ഉത്സവം കഴിഞ്ഞേ താഴോട്ട് ഇറങ്ങാറുളളൂ. ആ ഏഴു ദിവസവും കസ്തൂരി അമ്പല നടയിൽ തന്നെയുണ്ടാകും. പഴനിയിൽ നടക്കുന്ന തൈപ്പൂയം, വൈശാഖ വിഷകഹോത്സവം, പൈങ്കുനി ഉത്രം, കുംഭത്തിൽ പഴനി മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തേരോട്ടം എന്നിവയിലും കസ്തൂരി എത്താറുണ്ട്. 4650 കിലോഗ്രാം ഭാരമുള്ള കസ്തൂരിയാണ് ഭക്തര് തേരുവലിയ്ക്കുമ്പോൾ തള്ളിക്കൊടുത്ത് സഹായിക്കുന്നത്.
Also read: ഡൽഹിയിൽ കൊറോണ നിയമം കാറ്റിൽ പറത്തി ജനങ്ങൾ; ആനന്ദ് വിഹാറിൽ കണ്ട ജനക്കൂട്ടം..
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)