എം ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

 തനിക്കെതിരെ ആരോപിക്കുന്ന കുറ്റവുമായി ഒരു ബന്ധവുമില്ലെന്നും താനൊരു പൊളിറ്റിക്കൽ ടാർഗെറ്റ് മാത്രമാണെന്നും ശിവശങ്കർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്.    

Last Updated : Nov 17, 2020, 07:41 AM IST
  • കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാകുന്ന കാര്യങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഇതിനു തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിക്കുകയും അത് ഒരു മുദ്ര വച്ച കവറിൽ ഹാജരാക്കിയിട്ടുമുണ്ട്.
  • ജാമ്യാപേക്ഷയിൽ കോടതിയുടെ തീരുമാനം ശിവശങ്കറിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.
എം ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.   ഇന്നലെ ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി ശിവശങ്കർ കോടതിയെ സമീപിച്ചിരുന്നു.  

താൻ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താൻ ഇഡി (ED) സമ്മർദ്ദം ചെലുത്തുന്നുവെന്നുമാണ് എം ശിവശങ്കർ (M. Shivashankar) കോടതിയെ ഇന്നലെ അറിയിച്ചത്.    

Also read: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ എം ശിവശങ്കർ കോടതിയിൽ   

കോടതിയിൽ എഴുതി നൽകിയ വിശദീകരണത്തിലാണ്  ശിവശങ്കർ (M. Shivashankar) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  മാത്രമല്ല തനിക്കെതിരെ ആരോപിക്കുന്ന കുറ്റവുമായി ഒരു ബന്ധവുമില്ലെന്നും താനൊരു പൊളിറ്റിക്കൽ ടാർഗെറ്റ് മാത്രമാണെന്നും ശിവശങ്കർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്.  

മാത്രമല്ല സ്വപ്നയുടെ (Swapna Suresh) ലോക്കർ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമാണ് കേന്ദ്ര ഏജൻസികൾ പറയുന്നതെന്നും ശിവശങ്കറിന്റെ റിപ്പോർട്ടിൽ ഉണ്ട്.  കൂടാതെ ഇഡി അവരുടെ താൽപര്യം അനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.   

Also read: കൊറോണ വാക്സിൻ നിർമ്മാതാക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നു

ഇതിനിടയിൽ കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാകുന്ന കാര്യങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഇതിനു തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിക്കുകയും അത് ഒരു മുദ്ര വച്ച കവറിൽ ഹാജരാക്കിയിട്ടുമുണ്ട്.  ജാമ്യാപേക്ഷയിൽ (Anticipatory bail application) കോടതിയുടെ  തീരുമാനം ശിവശങ്കറിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News