തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ച. ഹൈക്കോടതി അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച സർക്കാർ ഇത്തരവിറക്കി. രാജേഷ് എം മേനോനാണ് അഡി. പബ്ലിക് പബ്ലിക് പ്രോസിക്യൂട്ടർ. കേസ് ഫെബ്രുവരി 18ന് പരിഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ വിചാരണ വൈകുന്നതിൽ നിരാശയുണ്ടെന്നും പോസിക്യൂട്ടർ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. പ്രോസിക്യൂട്ടറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും മധുവിന്റെ സഹോദരി സീ മലയാളം ന്യൂസിനോട് നേരത്തെ പറിഞ്ഞിരുന്നു പറഞ്ഞു.


ALSO READ : Attappadi Madhu Murder | സാക്ഷികൾക്ക് പണം വാ​ഗ്ദാനം, കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം


മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയാണെന്ന് കോടതി ജനുവരി 25ന് കേസ് പരിഗണിച്ചപ്പോൾ ചോദിച്ചിരുന്നു. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. 


2018 ഫെബ്രുവരി 22നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച മധുവിന്റെ കൊലപാതകം. കടയിൽ നിന്ന് ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മധുവെന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്.


ALSO READ : Madhu Murder : മധുവിന്റെ കൊലപാതകം: പോലീസുകാർക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരി


അതേസമയം കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. 


2018 ഫെബ്രുവരി 22നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച മധുവിന്റെ കൊലപാതകം. കടയിൽ നിന്ന് ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മധുവെന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.