Madhu Murder : മധുവിന്റെ കൊലപാതകം: പോലീസുകാർക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരി

മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ മധുവുമായി ആശുപത്രിയിൽ പോകുന്ന വഴിക്ക് പോലീസ് ഉദ്യോഗസ്ഥർ വഴിയിൽ ജീപ്പ് നിർത്തിയിട്ടുവെന്നാണ് സഹോദരി പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 09:22 AM IST
  • മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ മധുവുമായി ആശുപത്രിയിൽ പോകുന്ന വഴിക്ക് പോലീസ് ഉദ്യോഗസ്ഥർ വഴിയിൽ ജീപ്പ് നിർത്തിയിട്ടുവെന്നാണ് സഹോദരി പറയുന്നത്.
  • മധുവിന്റെ മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സിബിഐ അന്വേഷിച്ചാൽ മാത്രമേ പുറത്ത് വരികെയുള്ളൂവന്ന് മധുവിന്റെ ബന്ധുക്കൾ പറഞ്ഞു.
  • ജീപ്പ് ആശുപത്രിയിൽ പോകുന്ന വഴിക്ക് പറയൻകുന്ന് ഭാഗത്ത് നിർത്തിയിട്ടതായിയാണ് മധുവിന്റെ സഹോദരി സരസു പറയുന്നത് .
Madhu Murder : മധുവിന്റെ കൊലപാതകം: പോലീസുകാർക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരി

Palakkad : അട്ടപ്പാടിയിൽ മധുവെന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി മധുവിന്റെ സഹോദരി രംഗത്തെത്തി. മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ മധുവുമായി ആശുപത്രിയിൽ പോകുന്ന വഴിക്ക് പോലീസ് ഉദ്യോഗസ്ഥർ വഴിയിൽ ജീപ്പ് നിർത്തിയിട്ടുവെന്നാണ് സഹോദരി പറയുന്നത്.

മധുവിന്റെ മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സിബിഐ അന്വേഷിച്ചാൽ മാത്രമേ പുറത്ത് വരികെയുള്ളൂവന്ന് മധുവിന്റെ ബന്ധുക്കൾ പറഞ്ഞു. ജീപ്പ് ആശുപത്രിയിൽ പോകുന്ന വഴിക്ക് പറയൻകുന്ന് ഭാഗത്ത് നിർത്തിയിട്ടതായിയാണ് മധുവിന്റെ സഹോദരി സരസു പറയുന്നത് .

ALSO READ: കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ ചേർന്ന് മധുവിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുറ്റപത്രം പറയുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2018 ഫെബുവരി 22 ന് ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് ആളുകൾ കൂട്ടം ചേർന്ന് മർദ്ദിച്ചതിന് തുടർന്ന് മധുവിനെ പൊലീസെത്തി ജീപ്പില്‍ കയറ്റി അഗളി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

ALSO READ: Crime Updates| പേരും വിലാസവും ചോദിച്ച കലിപ്പ്: മദ്യലഹരിയിൽ യുവാവ് സ്റ്റേഷനിൽ പോലീസുകാരെ ആക്രമിച്ചു

എന്നാൽ ഇതിന് ശേഷം മുക്കാലിയില്‍ നിന്ന് ഒരുകിലോമീറ്ററില്‍ താഴെയുള്ള പറയന്‍കുന്ന് ഭാഗത്ത് ജീപ്പ് നിർത്തിയിട്ടതായിയാണ് സഹോദരി ആരോപിക്കുന്നത്. കേസിലെ സാക്ഷികൾക്ക് പ്രതികൾ എല്ലാവരുമായി അടുത്ത ബന്ധമുണ്ടെന്നും, അവർ കൂറ് മാറുമെന്നും സംശയം ഉണ്ടെന്നും കുടുംബം പറയുന്നുണ്ട്. 

ALSO READ: Wife Swapping : ഭാര്യയെ പങ്ക് വെക്കാമെന്ന് ഓൺലൈനിൽ പരസ്യം: ബാംഗ്ലൂരിൽ യുവാവ് അറസ്റ്റിൽ

 

പ്രതികൾക്ക് സാക്ഷികളിൽ ഒരാൾക്ക് കൂറ് മാറാനായി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും മധുവിന്റെ സഹോദരി ആരോപിക്കുന്നുണ്ട്. പ്രതികൾക്കെതിരെ  കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മധുവിന്‍റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News