കൊച്ചി: ആറ്റിങ്ങലിൽ (Attingal) പെൺകുട്ടിയെ പരസ്യവിചാരണ ചെയ്ത പിങ്ക് പോലീസ് (Pink Police) നടപടിയെ വിമർശിച്ച് ഹൈക്കോടതി (High Court). പോലീസ് ഉദ്യോ​ഗസ്ഥക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് കോടതി സർക്കാരിനോട് (Government) ചോദിച്ചു. പെൺകുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസിൽ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സംഭവം ചെറുതായി കാണാൻ ആവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൊബൈൽ ഫോണിനെ കുറിച്ച് വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് ചോദിച്ചതെന്നു കോടതി ആരാഞ്ഞു. മൊബൈൽ ഫോൺ മോഷണമാരോപിച്ച് പോലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തിൽ പെൺകുട്ടി ഹൈക്കോടതിയെ (Kerala High Court) സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിൽ ഹർജി സമർപ്പിച്ചത്.


Also Read: Pink Police Issue : ആറ്റങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്കെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പെൺക്കുട്ടി ഹൈക്കോടതിയിൽ


മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്‍റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ നിന്ന് തന്നെ കണ്ടെത്തി. എന്നാൽ പോലീസ് നടപടിയെ തുടർന്ന് തങ്ങൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായി. കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ എന്നിട്ടും പോലീസും സർക്കാരും സംരക്ഷിക്കുകയാണ്. 


50 ലക്ഷം രൂപ നഷ്ടപരിഹാരവും ഉദ്യോഗസ്ഥയ്ക്കെതിരെ കർശനമായി ശിക്ഷ നൽകണമെന്നുമാണ് പെൺക്കുട്ടി നൽകിയിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ മാനിസികമായി പീഡിപ്പിച്ച ഉദ്യോഗസ്ഥയായ രജിതയ്ക്കെതിരെ ആറ്റിങ്ങൽ ഡിവൈഎസ്പി പരാതി നൽകിയെങ്കിലും യാതൊരു നടപടി ഉണ്ടായിട്ടില്ല എന്ന് ഹർജിയിൽ പറയുന്നു. തങ്ങളെ അപമാനിച്ച ഉദ്യോഗസ്ഥയെ അവർക്ക് താൽപര്യമുള്ള ഇടത്തേക്ക് സ്ഥലം മാറ്റിയത് മാത്രമാണ് ആകെ ഉണ്ടായ നടപടി എന്ന് പെൺക്കുട്ടി തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി.


Also Read: മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മൂന്നാംക്ലാസുകാരി മകളേയും പരസ്യവിചാരണ ചെയ്ത Civil Police ഓഫീസറെ സ്ഥലം മാറ്റി


പിങ്ക് പൊലീസിന്റെ (Pink Police) വാഹനത്തിൽ നിന്നും രജിതയുടെ ഫോൺ മോഷ്ടിച്ചതായി ആരോപിച്ചാണ് പിതാവിനെയും മകളെയും അരമണിക്കൂറോളം നേരം റോഡിൽ തടഞ്ഞുനിർത്തി വിചാരണ ചെയ്തത്. മോഷണം പോയതായി ആരോപിച്ച ഫോൺ ഒടുവിൽ രജിതയുടെ ബാ​ഗിൽ നിന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെയും പിതാവിനെയും ചെയ്യാത്ത തെറ്റിന്റെ പേരിൽ വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.