Audio Clip തന്റെ അല്ല : സരിതാ എസ് നായർ, ശബ്ദരേഖ Forensic പരിശോധനയ്ക്ക് അയച്ചേക്കും
SS Arun നെ അറിയില്ലെന്ന് സരിതാ. Audio Clip ന്റെ പിന്നിൽ ഗൂഢാലോചനയെന്ന് സരിതാ
Thiruvananthapuram: സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുടെ കൈയ്യിൽ നിന്ന് 16 ലക്ഷം രൂപയിലധികം പണം വാങ്ങിയെന്ന് ആരോപണം നിഷേധിച്ച് സോളർ കേസിലെ (Solar Scam) പ്രതിയായ Saritha S Nair. പുറത്ത് വന്നിരിക്കുന്ന ശബ്ദരേഖ തന്റെ അല്ലെന്നാണ് സരിതാ മധ്യമങ്ങളോടായി പറഞ്ഞത്. ശബ്ദ രേഖ പുറത്ത് വന്ന സാഹചര്യത്തിൽ ഗൂഢാലോചയുണ്ടോയെന്ന് കണ്ടുപിടിക്കാനായി കോടതിയിൽ പരാതി നൽകിട്ടുണ്ടെന്ന് സരിത അറിയിച്ചു. ശബ്ദരേഖ Forensic പരിശോധനയ്ക്കായി അയച്ചേക്കും.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെയാണ് LDF സർക്കാരിനെ പ്രതികൂട്ടിലാക്കി സരിതയുടെ ശബ്ദം എന്ന പേരിൽ കഴിഞ്ഞ ദിവസം ടിവി മാധ്യമങ്ങൾ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. നെയ്യാറ്റിൻകര സ്വദേശിയായ എസ് എസ് അരുണിന്റെ കൈയ്യിൽ നിന്ന് സരിതാ 16 ലക്ഷം രൂപ സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞ് വാങ്ങിയെന്നാണ് പൊലീസിൽ നൽകിയിരിക്കുന്ന പരാതി.
സോളാർ കേസിൽ (Solar Scam) എൽഡിഎഫ് സർക്കാരിനൊപ്പം നിന്നതിന് പ്രത്യുപകരാമായിട്ടാണ് സരിതയ്ക്ക് ഇത്തരത്തിൽ നിയമനം നൽകാൻ അധികാരം നൽകിയെന്നാണ് ശബ്ദരേഖയിൽ പറഞ്ഞിരിക്കുന്നത്. സർക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയിൽ സരിതാ വഴി നാല് പേർക്ക് നിയമനം ലഭിച്ചുയെന്നാണ് ശബ്ദ രേഖയിൽ പറയുന്നത്. സരിതയും താനും തമ്മിൽ 317 തവണയാണ് ഫോണിലൂടെ സംസാരിച്ചതെന്ന് എസ് എസ് അരുൺ മാധ്യമങ്ങളോടായി പറഞ്ഞിരുന്നു.
ALSO READ: Sunny Leone നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു,29 ലക്ഷം തട്ടിച്ചെന്ന് പരാതി
എന്നാൽ പരാതിക്കാരനായ അരുൺ ആരാണെന്ന് അറിയിലെന്നും ആ ശബ്ദരേഖ തന്റെ അല്ലെന്നുമാണ് സരിതാ (Saritha S Nair) അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും സിപിഎമ്മും ഇതുവരെ പ്രതികരിക്കാൻ തയ്യറായിട്ടില്ല. ഈ സിപിഎം മിണ്ടാതിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. ഇത് സംസ്ഥാന ഭരിക്കുന്ന പാർട്ടിയുടെ ഇരട്ടത്താപ് നയമാണെന്നും മുരളീധരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.