Thiruvananthapuram: സോളാർ അഴിമതി കേസുമായി ബന്ധപ്പെട്ട എല്ലാ ലൈംഗിക പീഡന കേസുകളുടെയും അന്വേഷണം സംസ്ഥാന സർക്കാർ സിബിഐയ്ക്ക് വിട്ടു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ ആരോപണങ്ങളാണ് ഇനി CBI അന്വേഷിക്കുക.
ഉമ്മന്‍ ചാണ്ടി ,അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, നസ്സറുള്ള, ഹൈബി ഈഡന്‍, അബ്ദുള്ള കുട്ടി എന്നിവർക്കെതിരെയാണ് ഇപ്പൊൾ ലൈംഗിക പീഡന ആരോപണങ്ങൾ നിലവിലുള്ളത്. അന്വേഷണം CBI യ്ക്ക് നൽകണമെന്ന് പരാതിക്കാരി ജനുവരി 20ന് മുഖ്യമന്ത്രി Pinarayi Vijayan ന് നൽകിയ പരാതിയെ തുടർന്നാണ് ഈ നടപടി. നിലവിലുള്ള ആറ് കേസുകളും Kerala Police ന്റെ പ്രത്യേക സംഘമാണ് അന്വേഷിച്ച് കൊണ്ടിരുന്നത്.
ALSO READ: മുന്നണി പ്രവേശനത്തിന് ഇനി ആരുടേയും കാലുപിടിക്കില്ല: PC George
Solar Case ൽ അന്വേഷണം നടക്കേ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്, ഇതിന് മുമ്പ് ഈ പരാതികളിൽ ജുഡീഷ്യൻ അന്വേഷണവും നടന്നിട്ടുണ്ട്. തന്നെ മന്ത്രിമാരുടെ വസതികളിലും എംഎൽഎ ഹോസ്റ്റലിലുമൊക്കെ വെച്ച് പീഡനത്തിനിരയാക്കി എന്നായിരുന്നു കേസ്.
Kerala Assembly Election 2021 നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങൾക്കും കരണമാകാവുന്ന ഈ തീരുമാനം. മുൻ ഇലക്ഷനുകളെ പോലെ ഈ പ്രാവശ്യവും സോളാർ കേസ് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമോ എന്നതും സംശയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...