കോട്ടയം: കാവാലം നാരായണ പണിക്കരുടെ അവനവൻ കടമ്പ എന്ന നാടകം വേദിയിൽ വീണ്ടും  അവതരിപ്പിച്ചു കുട്ടികൾ. കാവാലം നാരായണ പണിക്കരുടെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ച് കോട്ടയം നവയുഗ് ചിൽഡ്രൻസ് തീയേറ്ററാണ് നാടകം വേദിയിൽ അവതരിപ്പിച്ചത്. പ്രശസ്ത ചലച്ചിത്രകാരൻ അരവിന്ദൻ സംവിധാനം ചെയ്ത് നെടുമുടി വേണു ഉൾപ്പെടെയുള്ളവർ അഭിനയിച്ചാണ് അടിയന്തിരാവസ്ഥാകാലത്ത് നിരവധി വേദികളിൽ നാടകം അവതരിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടിയന്തിരവാസ്ഥയുടെ 47 വർഷങ്ങൾ പൂർത്തിയാകുമ്പോളാണ്  കാവാലത്തിന്റെ അവനവൻ കടമ്പ നാടകം പുനരാവിഷ്കരിച്ചത്. നാടകാചാര്യൻ കാവാലം നാരായണ പണിക്കരുടെ അവനവൻ കടമ്പ വീണ്ടും അരങ്ങിലെത്തിയപ്പോൾ അക്ഷര നഗരിയിലെ നാടക പ്രേമികൾക്ക് അത് വേറിട്ട അനുഭവമായി. 

Read Also: 'ഹീൽ'; ദേശീയ അന്തർദേശീയ അംഗീകാരം നേടി കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികളുടെ ഹ്രസ്വചിത്രം


ചലച്ചിത സംവിധായകൻ ജോഷി മാത്യു നേതൃത്വം നൽകുന്ന കോട്ടയത്തെ നവയുഗ് ചിൽഡ്രൻസ് തിയറ്ററിലെ മുതിർന്ന കുട്ടികളാണ് നാടകം അവതരിപ്പിച്ചത്. പാട്ടും ചുവടുകളും കോർത്തിണക്കിയ നാടകം ഓർമ്മ പുതുക്കലായി. കോട്ടയത്തിന്റെ ചലച്ചിത്രകാരൻ അരവിന്ദൻ സംവിധാനം ചെയ്ത നാടകം നെടുമുടി വേണു ഉൾപ്പെടെയുള്ളവരാണ് അക്കാലത്ത് വേദിയിൽ അവതരിപ്പിച്ചത്. 


നവയുഗ് ചിൽഡ്രൻസ് തിയേറ്റർ അംഗം യദു നന്ദൻ ആണ് നാടകത്തിലെ പ്രധാന വേഷം ചെയ്തത്. പതിനൊന്നു വർഷം കാവാലത്തിന്‍റെ ട്രൂപ്പിലുണ്ടയിരുന്ന സതീഷ് തുരുത്തിയാണ് നാടകം സംവിധാനം ചെയ്തത്. കോട്ടയം പബ്ലിക് ലൈബ്രറിയിലെ അക്ഷര ശില്പത്തിന് മുൻപിൽ ഞായറാഴ്ച അരങ്ങേറിയ നാടകം ആസ്വദിക്കാൻ നിരവധി പേരെത്തി.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.