'ഹീൽ'; ദേശീയ അന്തർദേശീയ അംഗീകാരം നേടി കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികളുടെ ഹ്രസ്വചിത്രം

WHO കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് പുനരധിവാസ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക പ്രവേശനം ഹീൽ ആയിരുന്നു. 2022ലെ പ്രശസ്ത അന്താരാഷ്ട്ര മെഡിക്കൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 10:35 AM IST
  • മൂന്ന് തലത്തിലുള്ള ഷോർട്ട്‌ലിസ്റ്റിംഗിന് ശേഷം 400-ലധികം സിനിമകളിൽ നിന്നാണ് ചിത്രം തിരഞ്ഞെടുത്തത്.
  • കേരള ചലച്ചിത്ര അക്കാദമി ജൂറി അംഗങ്ങളാണ് ചിത്രം വിലയിരുത്തിയത്.
  • തിരുവനന്തപുരം വി. ജെ. ടി ഹാളിൽ നടന്ന ചടങ്ങിൽ, എക്സൈസ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.
'ഹീൽ'; ദേശീയ അന്തർദേശീയ അംഗീകാരം നേടി കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികളുടെ ഹ്രസ്വചിത്രം

കൊച്ചി: കൊച്ചി അമൃത വിശ്വവിദ്യാപീഠം വിഷ്വൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർഥികൾ തയ്യാറാക്കിയ ഹീൽ എന്ന ഹ്രസ്വചിത്രത്തിന് ദേശീയ അന്തർദേശീയ അംഗീകാരം. ഫാക്കൽറ്റിയുടെ നേതൃത്വത്തിൽ യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം പ്രമേയമാക്കിയ ചിത്രം അതിന്റെ സാമൂഹിക സ്വാധീനത്തിന്റെ പേരിൽ വിവിധ ചലച്ചിത്രമേളകളിൽ തലക്കെട്ടുകൾ സൃഷ്ടിച്ചു.

മയക്കുമരുന്നിന്റെ ദുരുപയോഗം യുവാക്കൾക്കിടയിൽ കൂടുന്നതിനാലാണ് കേരള സർക്കാർ ഇടപെടാൻ തീരുമാനിച്ചത്. കേരള സർക്കാർ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന ചലച്ചിത്രമേളയിൽ 'ഹീൽ ' മികച്ച ഹ്രസ്വചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള അവാർ‍ഡ് അടുത്തിടെ നേടിയിരുന്നു. മൂന്ന് തലത്തിലുള്ള ഷോർട്ട്‌ലിസ്റ്റിംഗിന് ശേഷം 400-ലധികം സിനിമകളിൽ നിന്നാണ് ചിത്രം തിരഞ്ഞെടുത്തത്. കേരള ചലച്ചിത്ര അക്കാദമി ജൂറി അംഗങ്ങളാണ് ചിത്രം വിലയിരുത്തിയത്.

തിരുവനന്തപുരം വി. ജെ. ടി ഹാളിൽ നടന്ന ചടങ്ങിൽ, എക്സൈസ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. സാധാരണ ജനങ്ങൾക്കിടയിൽ സാമൂഹിക ആഘാതം സൃഷ്ടിക്കാൻ 'ഹീൽ' എന്ന ഹ്രസ്വ ചിത്രത്തിന് സാധിച്ചു. ഈ മഹത്തായ ദൗത്യത്തിൽ കേരള സർക്കാരിനൊപ്പം കൈകോർക്കാൻ സാധിച്ചതിൽ വിഷ്വൽ മീഡിയ ഡിപ്പാർട്മെന്റ് അഭിമാനം കൊള്ളുന്നു. സംസ്ഥാന, ദേശീയ തലങ്ങൾക്കപ്പുറം അന്താരാഷ്ട്ര വേദികളിലും ഹീൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് ഫോർ ഓൾ എന്ന ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.  

Also Read: RB Sreekumar Arrest: എന്നോടും ചെയ്തത് അത് തന്നെ; ആർബി ശ്രീകുമാറിൻറെ അറസ്റ്റിൽ നമ്പി നാരായണൻ

നിരവധി സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാക്കൾ, നിർമ്മാണ കമ്പനികൾ, പൊതു സ്ഥാപനങ്ങൾ, എൻജിഒയുടെ കൂട്ടായ്മകൾ, ലോകമെമ്പാടുമുള്ള ഫിലിം സ്കൂളുകളിലെ വിദ്യാർത്ഥികൾ ഫെസ്റ്റിവലിൽ പങ്കെടുത്തു. WHO കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് പുനരധിവാസ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക പ്രവേശനം ഹീൽ ആയിരുന്നു. 2022ലെ പ്രശസ്ത അന്താരാഷ്ട്ര മെഡിക്കൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് ലൈബ്രറിയിൽ പ്രേക്ഷകർക്കായി ഹീൽ പ്രദർശിപ്പിക്കുകയും ചെയ്തു.

വിഷ്വൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ഫാക്കൽറ്റിമാരായ ശ്രീ കൃഷ്ണകുമാർ എം എ, വരുൺ പ്രഭ എന്നിവരുടെ നേതൃത്വത്തിലാണ് ഹ്രസ്വചിത്രം ചിത്രീകരിച്ചത്. ഐശ്വര്യ വി.എസ്, അനഘ വി, അപർണ കെ.എച്ച്, പാർവതി എസ്, നിഖിൽ ആനന്ദ്, ഡോ മാലിനി എന്നിവർ ആയിരുന്നു അഭിനേതാക്കൾ. കോവിഡ് നിയന്ത്രണങ്ങൾക്കിടെയാണ് ഹീൽ എന്ന ഹ്രസ്വചിത്രം ചിത്രീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News