തൃശ്ശൂർ: അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിൽ നൂറ് കോടിയിൽ അധികം ബാധ്യതയുണ്ടെന്ന് കോൺഗ്രസ്സ് നേതാവ് അനിൽ അക്കരെ. തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വെച്ച വിവരങ്ങളിൽ അനിൽ അക്കരെ ഇത് വിശദമാക്കുന്നു. അയ്യന്തോൾ ബാങ്ക് കേന്ദ്രീകരിച്ചു നമ്മൾ വിചാരിക്കുന്നതിനേക്കാൾ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും അനിൽ അക്കരെ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പോസ്റ്റ് ഇങ്ങനെ


അയ്യന്തോൾ ബാങ്ക് കേന്ദ്രീകരിച്ചു നമ്മൾ വിചാരിക്കുന്നതിനേക്കാൾ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത് നിരവധി ആളുകൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട് അതിൽ ഒരു കുടുംബമാണ് ചിറ്റി ലപിള്ളി വില്ലേജിലെ ഒരു റിട്ടയർ അധ്യാപികക്ക് സംഭവിച്ചത്. അമലനഗർ ജില്ലാ ബാങ്കിലുണ്ടായിരുന്ന
അവരുടെ ലോൺ ഈ തട്ടിപ്പ് സംഘം അട യ്ക്കുകയും തുടർന്ന് കുടുംബത്തിലെ മൂന്ന് ആളുകളുടെ പേരിൽ അയ്യന്തോൾ ബാങ്കിൽനിന്ന് ₹25ലക്ഷം വീതം ₹75ലക്ഷം ലോൺ എടുക്കുകയും അതിൽനിന്ന് 15ലക്ഷം ഈ കുടുംബത്തിനും 10ലക്ഷം ജില്ലാ ബാങ്കിൽ അടച്ച തുകയിലേക്കും കഴിച്ച് ബാക്കി സംഖ്യ ₹50ലക്ഷം പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. ഇപ്പോൾ ഇവർക്ക് ₹150ലക്ഷം രൂപ അട ച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസ് അയച്ചിട്ടുള്ളത്.
എന്നാൽ ഇവർക്ക് ലോൺ അനുവദിച്ചിട്ടുള്ളത് ഒളരി വിലാസത്തിലാണ്, ഇവർക്ക് അങ്ങിനെ ഒരു വിലാസവും ഇല്ല, ബാങ്ക് ഭരണസമിതിയും ഈ സഹകരണകൊള്ള മാഫിയയും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത്. അയ്യന്തോൾ പിനാക്കൾ ഫ്ലാറ്റിന്റെ വിലാസത്തിൽ നൂറുകണക്കിന് ലോണാണ് അനുവദിച്ചിട്ടുള്ളത്, എന്നാൽ ഈട് നൽകിയിട്ടുള്ള ആധാരം ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ളതാണ്. ഈ വെട്ടിപ്പിൽ ഈ കണക്ക് ശരിയാണെങ്കിൽ നൂറ് കോടിയിൽ അധികം ബാധ്യത അയ്യന്തോൾ ബാങ്കിന് ഉണ്ടാകും. അയ്യന്തോൾ കരുവന്നൂരല്ല
കരുവന്നൂരിന്റെ അപ്പനാണ്


അതേസമയം ബാങ്ക് ജീവനക്കാരായ പി സുധാകരൻ, സുനന്ദാഭായി എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും അനില്‍ അക്കര ആരോപിച്ചു. മലപ്പുറം സ്വദേശി അബൂബക്കറാണ് അധ്യാപികയുടെ  ലോണിന് ഇടനില നിന്നത്. ഒളരിയിലെ വ്യാജ വിലാസത്തിലാണ് ലോൺ നൽകിയത്. ഇപ്പോൾ ഇവര്‍ക്ക് ഒന്നരക്കോടി കുടിശ്ശിക ആയെന്നും അനിൽ അക്കര മാധ്യമങ്ങളോട് പറ‍ഞ്ഞു. തൃശൂരിലെ പിനാക്കിൾ എന്ന ഫ്ലാറ്റിലെ വിലാസങ്ങളിൽ 40 ലേറെ ലോൺ എടുത്തിട്ടുണ്ടെന്നും അനിൽ അക്കര കൂട്ടിച്ചേര്‍ത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.