Ayyappa Devotee Died At Sabarimala: സന്നിധാനത്ത് മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു
Sabarimala News: വീഴ്ചയിൽ ഇയാളുടെ കൈയ്ക്കും കാലിനും പൊട്ടൽ ഏറ്റതായി ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചിരുന്നു.
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഫ്ളൈ ഓവറിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചതായി റിപ്പോർട്ട്. തമിഴ്നാട് സ്വദേശി കുമാർ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവം നടന്നത് ഇന്നലെ വൈകുന്നേരം ആറരയോടെയാണ്. സന്നിധാനത്തെ ഫ്ളൈഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് 20 അടിയോളം താഴേക്കാണ് ഇയാൾ ചാടിയത്. അപകടത്തിൽ പരിക്കേറ്റ ഇയാളെ ഇന്നലെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കൈയ്ക്കും കാലിനും പൊട്ടൽ ഏറ്റതായി ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചിരുന്നു. തുടർന്ന് സന്നിധാനം ആശുപത്രിയിൽ നിന്നും പമ്പ ഗവ. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സിടിസ്‌കാൻ ഉൾപ്പെടെ കൂടുതൽ പരിശോധനകൾ ആവശ്യമായതിനാലാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. ഇതിനിടെയാണ് മരണം സംഭവിച്ചത്.
Also Read: ചിങ്ങ രാശിക്കാർക്ക് പുരോഗതിയുടെ ദിനം, തുലാം രാശിക്കാർക്ക് കഠിനാധ്വാനം ഏറും, അറിയാം ഇന്നത്തെ രാശിഫലം!
തീർത്ഥാടകൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണോ എന്ന് സംശയമുണ്ടായിരുന്നു. ഇയാൾ താഴെ വീണതിന് ശേഷം പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇയാളുടെ തിരിച്ചറിയൽ രേഖ വെച്ചാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്. കുമാർ രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പോലീസ് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.