കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിച്ച്കൊണ്ട്  ഓണത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ കൊണ്ടുവരാൻ അനുമതി. കൊറോണ വ്യാപനത്തെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ കൊണ്ടുവരരുതെന്ന് നേരത്തെ നിർദ്ദേശമുണ്ടായിരുന്നു.  ഈ ഉത്തരവാണ് ചീഫ് സെക്രട്ടറി തിരുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സംസ്ഥാനത്ത് 2406 പേർക്ക് കൊറോണ; 2067 പേർ രോഗമുക്തർ  


മറ്റു സംസ്ഥാനങ്ങളിൽ നിന്നും പൂ കൊണ്ടുവരുന്ന കൂട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണമെന്നും ഇടകലർന്ന് കച്ചവടം നടത്തരുത് ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്.  കൊറോണയെ പേടിച്ച് നേരത്തെ പൂക്കൾ കൊണ്ടുവരരുതെന്ന് നിർദ്ദേശിച്ചിരുന്നു എന്നാൽ പച്ചക്കറികൾ കൊണ്ടുവരാൻ അനുവാദമുള്ളപ്പോൾ പൂക്കൾക്ക് മാത്രം എന്താണ് അനുമതി നിഷേധിക്കുന്നതെന്ന് ചോദ്യം ഉയർന്നിരുന്നു.  ഇതിനെ തുടർന്നാണ് സർക്കാർ ഈ തീരുമാനം മാറ്റിയത്.