സംസ്ഥാനത്ത് 2406 പേർക്ക് കൊറോണ; 2067 പേർ രോഗമുക്തർ

  പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.     

Last Updated : Aug 27, 2020, 07:12 PM IST
    • രോഗം സ്ഥിരീകരിച്ചവരിൽ 2067 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
    • പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് 2406 പേർക്ക് കൊറോണ; 2067 പേർ രോഗമുക്തർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2175 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 193 രൂപയുടെ സമ്പർക്കഉറവിടം വ്യക്തമല്ല. 2967 പേർ രോഗമുക്തരായി. പതിവ് കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.   

Also read: Global Times Survey: മോദിക്ക് ചൈനയിലും ആരാധകർ..! 

അതിനിർണായക ഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ലെന്നും പറഞ്ഞു.  ലോകത്തിൽ ആദ്യം കൊറോണ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് കേരളമെന്ന് ഓർമ്മപ്പെടുത്തിയ മുഖ്യമന്ത്രി അത് കണക്കിലെടുക്കുമ്പോൾ മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ പിടിച്ചുനിരത്താൻ കേരളത്തിന് കഴിഞ്ഞുവെന്നും പറഞ്ഞു. 

ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 59  പേർ വിദേശ രാജ്യങ്ങളിൽ നിന്നും 121 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 69  ആരോഗ്യ പ്രവർത്തകർക്കും കൊറോണ  രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  43 പേർ രോഗമുക്തരായിട്ടുണ്ട്. കൊറോണ ബാധമൂലമുള്ള 10 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 257 ആയിട്ടുണ്ട്. 

Also read: ഐസ്ക്രീമിന് 10 രൂപ അധികം ഈടാക്കി; റെസ്റ്റോറന്റിന് പിഴ 2 ലക്ഷം രൂപ..! 

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 352  പേർക്കും,  മലപ്പുറത്ത് 230 പേർക്കും, കോഴിക്കോട് 238 പേർക്കും, കാസർഗോഡ് 231 പേർക്കും, തൃശൂർ 162 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 172 പേർക്കും , എറണാകുളം ജില്ലകളിൽ 140 പേർക്ക് വീതവും,  പാലക്കാട് 195 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 167 പേർക്കും, കൊല്ലം133 പേർക്കും, കണ്ണൂർ 176 പേർക്കും,  കണ്ണൂർ ജില്ലയിൽ 102 പേർക്കും, കോട്ടയത്ത് 189 പേർക്കും, വയനാട് 25 പേർക്കും, ഇടുക്കിയിൽ 27 പേർക്കുമാണ് ഇന്ന് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,7925 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ഇന്ന് 10  പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  

 

Trending News