തിരുവനന്തപുരം: Bank Strike: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക് (bank strike). സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് (CSB Bank) ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ന് പണിമുടക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്തംഭിക്കുമെന്നാണ് (Bank Strike) റിപ്പോർട്ട്.  സംസ്ഥാനത്തെ വിവിധ 24 ട്രേഡ് യൂണിയൻ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


Also Read: Bank Strike Kerala| ഇടപാടുകളെല്ലാം തടസ്സപ്പെടും, 22-ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്


റിസർവ് ബാങ്ക് (RBI) നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ആസ്ഥാനമായ സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്.


പ്രശ്നങ്ങൾ ആരംഭിക്കുന്നത് ബാങ്ക് കാനഡ ആസ്ഥാനമായിട്ടുള്ള ഫെയർഫാക്സ് കമ്പനി ഏറ്റെടുത്തതോടെയാണ്. തൊഴിലാളികളുടെ പെൻഷൻ നിഷേധിക്കുന്നതിന് കള്ളക്കേസുകൾ കൊടുക്കുകയും നിർബന്ധിത പിരിച്ചുവിടൽ നടപ്പാക്കുന്നുവെന്നുമാണ് ജീവനക്കാർ ആരോപിക്കുന്നത്. 


Also Read: Horoscope 22 October: മിഥുനം രാശിക്കാർ പ്രമോഷനായി തയ്യാറായിക്കൊള്ളൂ, ഇന്ന് ഒരുപാട് സന്തോഷം കൊണ്ടുവരുന്ന ദിനം 


മാത്രമല്ല ചെറുകിടക്കാർക്ക് വായ്പ നൽകാതെ ഫെയർഫാക്സ് ഹോൾഡിങ്സിന്റെ ഉപ സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്പ അനുവദിക്കുകയാണെന്നും ജീവനക്കാർ പരാതിപ്പെടുന്നുണ്ട്.


കഴിഞ്ഞ രണ്ട് ദിവസമായി മാനേജ്മെന്റ് നടപടികളിൽ പ്രതിഷേധിച്ച് സിഎസ്‍ബി ബാങ്ക് ജീവനക്കാർ പണിമുടക്കുകയാണ്. മാസങ്ങളായി തുടരുന്ന  സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.