Bank Strike Kerala| ഇടപാടുകളെല്ലാം തടസ്സപ്പെടും, 22-ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്

നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, ബാങ്കുകളിലെ താൽക്കാലിക നിയമനം നിർത്തലാക്കുകയും വേണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 15, 2021, 04:53 PM IST
  • സിഎസ്ബി (CSB) ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം.
  • സംസ്ഥാനത്തെ വിവിധ 24 ട്രേഡ് യൂണിയൻ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
  • അതേസമയം ബാങ്ക് പണിമുടക്ക് സംസ്ഥാനത്തെ ഇടപാടുകളെ തടസ്സപ്പെടുത്തും
Bank Strike  Kerala| ഇടപാടുകളെല്ലാം തടസ്സപ്പെടും, 22-ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇ മാസം 22-ന് സംസ്ഥാനത്തെ ബാങ്കുകൾ പണിമുടക്കും. റിസ്സർവ്വ് ബാങ്ക് നിശ്ചയിച്ച വേതനക്രമം നടപ്പാക്കുക,സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. സിഎസ്ബി (CSB) ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. 

കൂടാതെ നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, ബാങ്കുകളിലെ താൽക്കാലിക നിയമനം നിർത്തലാക്കുകയും വേണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. ഈ മാസം ( ഒക്ടോബർ) 20, 21, 22  തീയതികളിൽ സിഎസ്ബി ബാങ്കിൽ ജീവനക്കാർ പണിമുടക്കും. സംസ്ഥാനത്തെ വിവിധ 24 ട്രേഡ് യൂണിയൻ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ : Nobel Prize 2021: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു, പുരസ്കാരം പങ്കിട്ട് 3 പേർ

അതേസമയം ബാങ്ക് പണിമുടക്ക് സംസ്ഥാനത്തെ ഇടപാടുകളെ തടസ്സപ്പെടുത്തും. 22ാം തീയ്യതി വെള്ളിയാഴ്ച  കൂടി ആയതിനാലാണ് പ്രശ്നം. വ്യാപാര മേഖലയിലും തടസ്സങ്ങളുണ്ടാവും. നിലവിൽ ഇതുവരെയും സമരം മാറ്റുന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നുമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News