തിരുവനന്തപുരം: ഇനിമുതല്‍ റേഷന്‍ കടകള്‍ വഴിയും ബാങ്കിംഗ് സേവനം നടത്താം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനായുള്ള നടപടികള്‍ സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. പണം സ്വീകരിക്കല്‍, നിക്ഷേപിക്കല്‍, ഫോണ്‍ റീച്ചാര്‍ജിംഗ്, അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം, വിവിധ ബില്ലുകള്‍ അടയ്ക്കല്‍ എന്നീ സേവനങ്ങള്‍ ഇനി റേഷന്‍കട വഴി ലഭ്യമാകും. 


ഇ-പോസ് (EPOS system) മെഷീനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം ലഭ്യമാകുന്നത്.


എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍ ലഭ്യമാകുക. ബാങ്കുകളുമായി ഉടന്‍ ധാരണയിലെത്തുമെന്നാണ് സൂചന.


പ്രഥമഘട്ടത്തില്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്‌ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനെ പറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.


യോഗത്തില്‍ എറണാകുളത്തേയും തിരുവനന്തപുരത്തേയും ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക് സിറ്റി റേഷനിംഗ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.