കൊച്ചി: ബാർകോഴ കേസുമായി ബന്ധപ്പെട്ട്​ ബാബുറാം  മുൻ ആഭ്യന്തരമന്ത്രി, വിജിലൻസ്​ ഡയറക്​ടർ എന്നിവർക്ക്​ കത്ത്​ നൽകിയത്​ താന്‍ അറിഞ്ഞിരുന്നില്ലെന്ന്​ മുൻ എക്​സൈസ്​ മ​ന്ത്രി കെ. ബാബു. ബാബുറാമുമായി യാതൊരു ബിസിനസ് ബന്ധവും തനിക്കില്ല. അദ്ദേഹം കത്തയച്ചതിന്റെ പേരില്‍ തനിക്ക് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ എറണാകുളത്തെ വിജിലൻസ് ആസ്‌ഥാനത്ത് എത്തിയപ്പോഴാണ്​ ബാബു മാധ്യമങ്ങളോട്​ പ്രതികരിച്ചത്​.ബാബാബുറാമിന്‍റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്കും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും അയച്ച കത്തിന്‍റെ പകര്‍പ്പ് പിടിച്ചെടുത്തത്. 


ബാബുവിന്‍റെ മറ്റൊരു ബിനാമിയെന്ന് അന്വേഷണ സംഘം കരുതുന്ന മോഹനനുമായി ബന്ധിപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇതി​ന്‍റെ പശ്ചാത്തലത്തിലാണ്​ ബാബുവിനെ രണ്ടാമതും ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചിരിക്കുന്നത്​. ഇതിനുവേണ്ടി വിശദമായ ചോദ്യാവലി വിജിലന്‍സ് തയ്യാറാക്കിയിട്ടുണ്ട്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടക്കമുള്ളവ വിവരങ്ങള്‍ അറിയാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്.


ബാർ കോഴക്കേസിൽ നിന്നും ബാബുവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം എഴുതിയ കത്താണ് വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 2015 നവംബർ 14ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിക്കുമാണ് കത്ത് എഴുതിയിരിക്കുന്നത്.


മദ്യനയം ഗുണകരമാണെന്നും ബാർ കോഴക്കേസ് റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ കത്തും ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.