തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ (Pinarayi Vijayan) അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.  കൊറോണ (Covid19) ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം സര്ക്കാര് എടുത്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം പതിനായിരം കടന്നിരുന്നു.  അതുകൊണ്ടുതന്നെ രോഗവ്യാപനം കുറയുന്നതനുസരിച്ച് ബാറുകൾ തുറക്കണോ വേണ്ടയോവെന്ന് ആലോചിക്കാമെന്ന് മുഖ്യമന്ത്രി (Pinarayi Vijayan) അറിയിച്ചു.  യോഗത്തിൽ പങ്കെടുത്തവർക്കും ഇതേ നിലപാട് ആയിരുന്നു.  കൗണ്ടറുകളിലൂടെയുള്ള പാർസൽ വിൽപന തുടരാനും യോഗം അനുമതി നൽകിയിട്ടുണ്ട്.  


Also read: ഭാഗ്യലക്ഷ്മിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ  


ഇതിനിടയിൽ സെപ്റ്റംബർ  രണ്ടാംവാരം ബാറുകൾ തുറക്കാൻ അനുമതി നൽകണമെന്നവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട്  നൽകിയിരുന്നു.  റിപ്പോർട്ടിൽ  കർണാടകയിലും പഞ്ചാബിലും ബാറുകൾ തുറന്നിട്ടുണ്ടെന്നും അതുപോലെ കർശന നിയന്ത്രണത്തോടെ ഇവിടേയും തുറക്കാന് അനുവദിക്കണമെന്നും ഉണ്ടായിരുന്നു.  


Also read: Amazon വഴി ഷോപ്പിങ് മാത്രമല്ല ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം 


റിപ്പോർട്ട് കൊടുത്ത സമയം സർക്കാരിന് (Kerala Government) അനുകൂല നിലപാട് ആയിരുന്നുവെങ്കിലും ഇപ്പോൾ കൊറോണ മഹാമാരി സംസ്ഥാനത്ത് പടർന്ന് പന്തലിക്കുന്ന സമയത്ത് ഇപ്പോൾ ബാറുകൾ തുറക്കണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു.