തിരുവനന്തപുരം : രാജ്യാന്തര മാധ്യമ സ്ഥാപനമായ ബിബിസിയുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് മാധ്യമ സ്വതന്ത്ര്യത്തിന്മേലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തിയത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരാണെന്നും ആ പശ്ചലത്തലത്തിലാണ് രാജ്യാന്തര മാധ്യമ സ്ഥാപനത്തിലെ റെയ്ഡ് നടപടിയെന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്


ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം.


ALSO READ : Pulwama Attack: പുൽവാമ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി; കൃത്യം പന്ത്രണ്ടാം ദിവസം ബാലാക്കോട്ട് ആക്രമണം


ബിബിസി റെയ്ഡ്


ഇന്ന് ഫബ്രുവരി 14 രാവിലെ 11 മണിയോടെയാണ് ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ് കമ്പനിയായ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നത്. സാധാരണ നടത്താറുള്ള സർവെ മാത്രമാണെന്നാണ് ഐടി ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. എന്നാൽ ജീവനക്കാരുടെ മുബൈൽ ഫോണും മറ്റും നികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ച് വെക്കുകയും ചെയ്തു. ഡൽഹിയിൽ നിന്നെത്തിയ സംഘം തന്നെയാണ് മുംബൈയിലെയും പരിശോധന നടത്തിയത്.


ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്ത് വിട്ടതിന് പിന്നാലെയാണ് ബ്രിട്ടീഷ് ചാനലിന്റെ ഓഫീസുകളിൽ നികുതി വകുപ്പിന്റെ പരിശോധന നടന്നത്. ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന പേരിൽ രണ്ട് ഭാഗങ്ങളിലായിട്ടാണ് ബിബിസി ഗുജറാത്ത് കലാപത്തെ കുറിച്ച് ഡോക്യുമെന്ററി പുറത്തിറക്കിയത്. ജനുവരി 21ന് ഐടി നിയമപ്രകാരം കേന്ദ്രം ഡോക്യുമെന്ററി പ്രദർശനം നടത്തിയ യുട്യൂബ്, ട്വിറ്റർ പോസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.