തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി എന്‍ഡിഎ നേതൃയോഗം വിളിക്കണമെന്ന 
ആവശ്യവുമായി ബിഡിജെഎസ് രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന കൌണ്‍സിലിന്റെ തീരുമാനം അനുസരിച്ചാണ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യം 
ആവശ്യപെട്ട് എന്‍ഡിഎ യെ നയിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കത്ത് നല്‍കിയത്.


കെ സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം എന്‍ഡിഎ ഘടക കക്ഷികളുമായി ആശയവിനിമയം നടത്തുന്നുണ്ട്.


എന്നാല്‍ എന്‍ഡിഎ യുടെ നേതൃയോഗം ചെര്‍ന്നിട്ടുമില്ല,അതേസമയം എന്‍ഡിഎ വിപുലീകരണം ഉള്‍പ്പെടുയുള്ള കാര്യങ്ങള്‍ കെ സുരേന്ദ്രന്‍റെ 
അജണ്ടയിലുണ്ട് എന്നാണ് വിവരം.


എന്തായാലും ബിഡിജെഎസ് എന്‍ഡിഎ നേതൃയോഗം എന്ന ആവശ്യം ഉന്നയിച്ചതോടെ ഇനി നേതൃയോഗത്തിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കെ സുരേന്ദ്രനാണ്.


തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനായാണ് നേതൃയോഗം വിളിക്കുന്നതിന് ബിഡിജെഎസ് ആവശ്യപെട്ടത്.


Also Read:അമിത് ഷായെ കണ്ടവരുണ്ടോ..?ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ്‌ ഗുജറാത്തില്‍ കൊണ്ടറിഞ്ഞു!


 


ബിജെപിക്കും ബിഡിജെഎസിനും പുറമേ,പി സി തോമസ്‌ നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ്‌,ലോക് ജനശക്തി പാര്‍ട്ടി,പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി,
ജെഡിയു,എസ്ജെഡി,എന്നിവയാണ് എന്‍ഡിഎ യിലെ ഘടക കക്ഷികള്‍.
 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരെഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ എത്രയും പെട്ടന്ന് തുടങ്ങണം എന്ന നിലപാടിലാണ് മറ്റ് ഘടകകക്ഷികളും.