തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ  പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും  പ്രവര്‍ത്തകരും പൊതുജനങ്ങളും ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പാണ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കഴിഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്.  അതിനാല്‍, ഏറെ ജാഗ്രത അനിവാര്യമാണ് എന്ന്  ആരോഗ്യമന്ത്രി (Health Miniter) കെ.കെ. ശൈലജ (K K Shailaja) പറഞ്ഞു.


വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്പര്‍ക്കമുണ്ടാകുന്ന അവസരം എന്നീ 3 സാഹചര്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം സംഭവിക്കുന്നത്. ആരില്‍ നിന്നും കോവിഡ് (COVID-19)  പകരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.‌


കോവിഡ് വന്നുപോകട്ടെയെന്ന് ചിന്തിച്ച് കുറച്ചു കാണരുത്. കാരണം  കോവിഡ് രോഗമുക്തിയ്ക്ക് ശേഷമുണ്ടാകുന്ന പ്രശ്‌നങ്ങളായ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം വലിയ ആരോഗ്യ പ്രശ്‌നമാണ് വരുത്തുന്നത്.  


കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുകയും വേണം. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പിന്‍റെ  നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കേണ്ടതാണെന്നും മന്ത്രി  കെ.കെ. ശൈലജ. അറിയിച്ചു. 


Also read: 'Woman of the Year 2020', VOGUE India കവര്‍ പേജില്‍ കെ. കെ ശൈലജ


അതേസമയം, സംസ്ഥാനത്ത് രോഗ വ്യാപനത്തിന് യാതൊരു കുറവും കാണുന്നില്ല. കഴിഞ്ഞ ദിവസം  5804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6201  പേര്‍  രോഗമുക്തരായിരുന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ്‌  ബാധിച്ച് 1822 പേരാണ് മരിച്ചത്.