Bevco Onam Bonus: ഓണക്കാലത്ത് സാധാരണ  റെക്കോർഡിടാറുള്ളത് മദ്യവിൽപനയാണെങ്കിൽ ഇപ്പോഴിതാ ജീവനക്കാർക്കുള്ള ബോണസിലും റെക്കോർഡിട്ടിരിക്കുകയാണ് ബെവ്കോ. ഇക്കുറി ജീവക്കാർക്ക് 95000 രൂപ രൂപയാണ് ബെവ്കോ ബോണസായി നൽകുന്നത്. കേൾക്കുമ്പോൾ ഞെട്ടണ്ടാ.. സത്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഓണ വിപണി: ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി, പരിശോധനയ്ക്ക് സ്‌പെഷ്യൽ സ്‌ക്വാഡുകൾ


കഴിഞ്ഞ വർഷം 90,000 രൂപയായിരുന്നു നൽകിയത്. കഴിഞ്ഞ വർഷത്തേക്കാൾ 5000 രൂപ ഇത്തവണ കൂടിയിട്ടുണ്ട്.  സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ബോണസ് ഇതാണെന്നാണ് റിപ്പോർട്ട്. സ്വീപ്പർ തൊഴിലാളികൾക്കും ഇക്കുറി 5000 രൂപ ബെവ്കോ ഓണ ബോണസ് നൽകുമെന്നാണ് റിപ്പോർട്ട്.


Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!


 


ഇത്തവണ ഒരു ലക്ഷം രൂപയാണ് ബോണസായി ശുപാർശ വെച്ചിരുന്നതെങ്കിലും അത് മുഴുവനായി സർക്കാർ പരിഗണിച്ചില്ല. എക്‌സൈസ് മന്ത്രിയുടെ ചേമ്പറിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ബോണസ് തുക തീരുമാനമായത്.  സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. 


Also Read: കന്നി രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും ധനമഴയാൽ രാജകീയ ജീവിതം!


ബെവ്കോയുടെ ഔട്ട്ലെറ്റിലും ഓഫീസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്.  ഇതിനിടയിൽ സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും വിതരണം ചെയ്തിരുന്നു. ബോണസ് 4000 രൂപയും ഉത്സവബത്ത 2750 രൂപയും നൽകി.  ശമ്പളം 37129 രൂപയോ അതിൽ കുറവോ ഉള്ളവർക്കാണ് 4000 രൂപ ബോണസായി ലഭിക്കുന്നത്.  അതുപോലെ ലോട്ടറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ബോണസ് നൽകിയിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.