തിരുവനന്തപുരം: എൽ.ഡി.എഫ്(Ldf) തെക്കൻ മേഖല ജാഥ ഇന്നലെ കഴിഞ്ഞതിന് പിന്നാലെ ബിനോയ് വിശ്വം എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു.തെക്കൻ മേഖല ജാഥ ക്യാപ്റ്റൻ കൂടിയായിരുന്ന അദ്ദേ​ഹം. ലക്ഷണങ്ങൾ കണ്ടതോട അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫെയ്സ് ബുക്കിലൂടെയാണ് അദ്ദേഹം തനിക്ക് കോവിഡ് സ്ഥീരികരിച്ചതായി അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

താനുമായി ഇടപഴകിയവരെല്ലാം കോവിഡ് പരിശോധനക്ക് വിധേയരാകണമെന്നും ബിനോയ് വിശ്വം(Binoy Viswam) ആവശ്യപ്പെട്ടു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽ.ഡി.എഫ്. തെക്കൻ മേഖലാ ജാഥയുടെ സമാപനത്തിൽ മുഖ്യമന്ത്രി പിണറായി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ബിനോയ് വിശ്വവുമായി വേദി പങ്കിട്ടിരുന്നു.


 ALSO READ: Mannar Kidnapping: നാല് പേർ കൂടി അറസ്റ്റിൽ,ബെൽറ്റിനുള്ളിൽ വെച്ച് ബിന്ദു സ്വർണം കടത്തിയെന്ന് വ്യക്തമായി


ക്യാപ്റ്റന് (Captain) കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഥാ അംഗങ്ങൾ ഉൾപ്പടെയുള്ളവർ ക്വറൻറീനിലും പോകുകയും, പരിശോധനയ്ക്ക് വിധേയരാകേണ്ടിയും വരും. നിരവധി പേരുമായി അദ്ദേഹം അടുത്തിടപഴകിയിട്ടുണ്ടെന്നാണ് വിവരം. ഇങ്ങനെ വന്നാൽ ഇവരെല്ലാവരും പരിശോധനക്ക് വിധേയരാവണം.



ALSO READ: Covid 19: കോവിഡ് നിയന്ത്രണവിധേയമാകാതെ കേരളം, സംസ്ഥാനത്തുനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ


സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 3671 പേർക്ക് കോവിഡ്-19 (Covid19)സ്ഥിരീകരിച്ചു. തൃശൂർ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂർ 177, വയനാട് 159, പാലക്കാട് 130, കാസർഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 3 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.