തന്‍റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി

Last Updated : Sep 16, 2016, 05:14 PM IST
തന്‍റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി

തന്‍റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാരില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് വിരാട് കൊഹ്‌ലിയെന്ന്‍ അദ്ദേഹം വെളിപ്പെടുത്തി. കൊല്‍ക്കത്തിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ഗാംഗുലി കൊഹ്‌ലിയെ പുകഴ്ത്തി സംസാരിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിരാടാണ് എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട നായകന്‍, അദ്ദേഹം മികച്ച കളിക്കാരനാണ്, ചെറിയ കരിയറിനുളളില്‍ തന്നെ അദ്ദേഹം രാജ്യത്തിന് വേണ്ടി ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കൊഹ്‌ലി ശ്രമിക്കാറുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ കൊഹ്‌ലിയുടെ സാന്നിധ്യം നിര്‍ണായകമാണെന്നും ഗാംഗുലി വ്യക്തമാക്കി. നേരത്തെയും കോഹ്ലിയെ പ്രശംസിച്ച്‌ ഗാംഗുലി രംഗത്ത് വന്നിരുന്നു.

2019 ലോകകപ്പില്‍ കോഹ്ലിയായിരിക്കണം ടീം ഇന്ത്യയെ നയിക്കണമെന്നാണ് അന്ന് ഗാംഗുലി അഭിപ്രായപ്പെട്ടത്. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം തൊട്ടതെല്ലാം പൊന്നാക്കുന്ന വിരാട് കോഹ്ലി ഇതിനോടകം തന്നെ ഏഴ് ടെസ്റ്റുകളില്‍ വിജയിച്ചുകഴിഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരെ ഈ അടുത്ത് കഴിഞ്ഞ ടെസ്റ്റ് പരമ്ബര 2-0ത്തിനാണ് ഇന്ത്യ ജയിച്ചത്.

Trending News