ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാർഥി

സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥിയായി ബിനോയ് വിശ്വത്തെ പാർട്ടി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

Last Updated : Jun 5, 2018, 04:18 PM IST
ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാർഥി

തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥിയായി ബിനോയ് വിശ്വത്തെ പാർട്ടി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ജൂണ്‍ 21നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. കേരളത്തില്‍നിന്ന് ഒഴിവു വരുന്ന മൂന്നു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ഒഴിവ് വരുന്ന സീറ്റിൽ സിപിഎമ്മും സിപിഐയും മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇടതു മുന്നണിയിൽ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് മുൻമന്ത്രിയും മുതിർന്ന നേതാവുമായ ബിനോയ് വിശ്വത്തെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കാൻ സിപിഐ തീരുമാനിച്ചത്. 

സി.പി.നാരായണന്‍, പി.ജെ.കുര്യന്‍, ജോയി എബ്രഹം എന്നിവരുടെ ഒഴിവിലേക്ക് ഈ മാസം 21നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. 

അതേസമയം, രാജ്യസഭാ സ്ഥാനാർഥി സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഇതുവരെ തീരുമാനമായില്ല. 

 

 

Trending News