പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്നുമുതല്‍ കൊന്നുതുടങ്ങും
ആലപ്പുഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടി ഇന്ന് മുതല്‍ തുടങ്ങും. ഇതിനായി പ്രത്യേക ദ്രുതകര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്.
ആലപ്പുഴ: ആലപ്പുഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടി ഇന്ന് മുതല്‍ തുടങ്ങും. ഇതിനായി പ്രത്യേക ദ്രുതകര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് താറാവുകളെ കൊല്ലുക. മറ്റു രോഗങ്ങളും താറാവുകളില്‍ പടരുന്നതായി സംശയമുണ്ട്. അതേസമയം മരുന്ന് നല്‍കിയതോടെ രോഗം കുറഞ്ഞു തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു.
ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ അഞ്ചിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. തകഴി, നീലംപേരൂര്‍, രാമങ്കരി പഞ്ചായത്തുകളിലെ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളെ കൊല്ലാന്‍ ഇരുപത് പ്രത്യേക സംഘങ്ങളെ ജില്ലയില്‍ നിയമിക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനിച്ചു.
താഇതിനിടയില്‍ കര്‍ഷകര്‍ താറാവുകളെ മാറ്റാതിരിക്കാന്‍ കര്‍ശന നിരീക്ഷണത്തിന് പോലീസിനെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. . ദ്രുതകര്‍മസേന നാലുദിവസത്തിനകം പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. ദ്രുതകര്‍മസേനയുടെ ഓരോ യൂണിറ്റിലും രണ്ടു വെറ്ററിനറി സര്‍ജന്‍മാരും രണ്ടു പോലീസുകാരും ഉണ്ടാകും.
ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അസുഖം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ രോഗം നിയന്ത്രണ വിധേയമാണ് എന്നാണ് ജില്ലാ ഭരണകൂടവും പറയുന്നത്. അതേസമയം താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കര്‍ഷരുടെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
പ്രതിരോധ മരുന്നു ലഭ്യമാക്കാനുള്ള ഒരു നടപടിയും ജില്ലാ അധികാരികള്‍ എടുക്കുന്നില്ല എന്നാണ് കര്‍ഷകരുടെ ആരോപണം.
ഇതുവരെ 36,000 താറാവുകളാണ് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ഉള്ളത്. 6000 ഓളം താറാവുകൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. രോഗമില്ലാത്ത താറാവിന്റെ മുട്ടയും ഇറച്ചിയും ഭക്ഷിക്കുന്നതിൽ കുഴപ്പമില്ലെന്നു ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. താറാവുകളുടെ കണ്ണുകൾ നീലനിറമാകുന്നുണ്ടെങ്കിൽ അത് രോഗലക്ഷണമായി കാണണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
രോഗം ഇവിടെ എത്തിയത് ദേശാടനപ്പക്ഷികള്‍ വഴിയാണെന്നാണ് പ്രാഥമിക നിഗമനം. സൈബീരിയയില്‍ നിന്നും പാകിസ്ഥാനിലേക്കും ഡല്‍ഹിയിലേക്കും തുടര്‍ന്ന് കേരളത്തിലേക്കും ഇവ എത്തിപ്പെടാനാണ് സാദ്ധ്യത.