തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ബിജെപി രംഗത്ത്.
 കേരളത്തിന്‍റെ വികസനത്തിന് സഹായകരമായ പദ്ധതികളിൽ പണം മുടക്കാൻ തയ്യാറായി വരുന്ന വ്യവസായികളെയും നിക്ഷേപകരെയും മുഖ്യമന്ത്രി 
പിണറായി വിജയൻ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആരോപിച്ചു.  
തിരുവനന്തപുരം വിമാനതാവള വിഷയത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ കേരള വികസനത്തിനു വിരുദ്ധമായ സമീപനമാണ് 
LDF UDF കക്ഷികൾ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം പദ്ധതി കാലങ്ങളോളം വൈകിപ്പിക്കാൻ ന്യായങ്ങൾ കണ്ടെത്തിയർ ഇപ്പൊൾ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തിലും 
അതേ സമീപനവുമായി രംഗത്തു വന്നിരിക്കുകയാണെന്ന് ജോർജ് കുര്യൻ പറഞ്ഞു. 
കേന്ദ്രത്തിൽ യുപിഎ സർക്കാർ ഭരിക്കുമ്പോൾ വിമാനത്താവള വികസനത്തിനായി ചെറുവിരലനക്കാത്തവർ ഇപ്പാഴത്തെ വികസന
 പ്രവർത്തന പദ്ധതികൾക്ക് തുരങ്കം വെക്കുകയാണ് എന്നും ജോര്‍ജ് കുര്യന്‍ ആരോപിച്ചു.
 2006 ലാണ്‌ വിമാനതാവള സ്വകാര്യവത്കരണത്തിനുള്ള നടപടികൾ തുടങ്ങുന്നത്. 
അന്ന് കേന്ദ്രം ഭരിച്ചിരുന്നത് സിപിഎമ്മിന്‍റെ പിന്തുണയോടെ കോൺഗ്രസാണ്. അന്ന് എതിർക്കാതിരുന്നവർ ഇന്ന് എതിർപ്പുമായി വരുന്നതിൽ ദുരൂഹതയുണ്ടെന്നും 
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:വിമാനത്താവള വികസനത്തിനായുള്ള പോരാട്ടമാരംഭിയ്ക്കുന്നുവെന്ന് ബിജെപി



സംസ്ഥാന സർക്കാരിന്‍റെ എതിർപ്പിനെ മറികടന്ന് വിമാന താവളം ഏറ്റെടുക്കാൻ അദാനി വന്നാൽ വിപരീത ഫലമുണ്ടാകുമെന്നാണ് 
മുഖ്യമന്ത്രിയുടെ ഭീഷണി. തങ്ങൾ ആഗ്രഹിക്കും പോല കാര്യങ്ങൾ നടന്നില്ലങ്കിൽ വിമാന താവള വികസനത്തിന് സഹകരിക്കില്ലന്ന 
മുഖ്യമന്ത്രിയുടെ ഭീഷണി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാന താവളങ്ങളെല്ലാം സ്വകാര്യവത്കരിച്ച 
കോൺഗ്രസുകാരാണിപ്പോൾ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയതിനെ എതിർക്കുന്നത് എന്നും ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി, 
തിരുവനന്തപുരം വിമാനതാവളത്തിന്‍റെ വികസനത്തെ അട്ടിമറിക്കാനുള്ള ഇപ്പോഴത്തെ എതിർപ്പിനു പിന്നിൽ പിണറായിയുടെ നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. 
പൊതുസമൂഹവും വ്യവസായ ലോകവും കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനൊപ്പമാണ്. 
LDF - UDF കക്ഷികളുടെ വികസന വിരുദ്ധത ജനങ്ങൾ തിരിച്ചറിയുമെന്നും ജോർജ് കുര്യൻ  പറഞ്ഞു.
തിരിവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ ഇരു മുന്നണികളെയും രാഷ്ട്രീയമായി നേരിടുന്നതിന് തന്നെയാണ് ബിജെപിയുടെ നീക്കമെന്ന് 
വ്യക്തമാക്കുന്നതാണ് ജോര്‍ജ് കുര്യന്‍റെ വാക്കുകള്‍.