തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരും യുഡിഎഫും പ്രതിഷേധത്തിലാണ്.
ഈ സാഹചര്യത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിന്‍റെ അവസ്ഥ അത്യന്തം ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത്.
ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ലോകത്ത് എവിടെയെങ്കിലും ഒരു വിമാനത്താവള വികസനം അന്നാട്ടിൽ മാറി മാറി വന്ന സർക്കാരുകൾ അട്ടിമറിച്ചില്ലാതാക്കിയ ചരിത്രമുണ്ടെങ്കിൽ അത് സംഭവിച്ചു കൊണ്ടിരിക്കുന്നത്
തിരുവനന്തപുരത്തു മാത്രമാണ് എന്ന് പറയുന്നു,മാറി മാറി വന്ന UDF, LDF സർക്കാരുകളുടെ അവഗണനയും, പിടിപ്പു കേടും കാരണം തിരുവനന്തപുരം എയർപ്പോർട്ട് വികസനം
പൂർണമായും സ്തംഭനാവസ്ഥയിലായി എന്നും വിവി രാജേഷ് പറയുന്നു.കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ അൽപ്പമെങ്കിലും ഈ എയർപ്പോർട്ടിന്
വേണ്ടി ശ്രമിച്ചിരുന്നു എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു,ഒരു സമൂഹത്തിൽ ജീവിയ്ക്കുന്ന
ജനതയ്ക്ക് പരമാവധി കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ജീവിത നിലവാരം ഒരുക്കുകയായിരിക്കണം ഒരു ഭരണകൂടത്തിന്റെ കടമ.
Also Read:തിരുവനന്തപുരം വിമാനത്താവളം;പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്!
നരേന്ദ്ര മോഡി ഗവൺമെന്റ് ആ കടമ നിർവ്വഹിയ്ക്കുമ്പോൾ , വികസനം നടന്നാൽ BJP യ്ക്ക് ജനപിന്തുണ വർദ്ധിയ്ക്കുമെന്ന
ഭയത്താൽ തടസ്സങ്ങൾ ഉയർത്തുന്നവരെ മറികടക്കാൻ ഞങ്ങൾക്ക് പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ വേണം എന്നും വിവി രാജേഷ് കൂട്ടിചേര്‍ക്കുന്നു.
എല്ലാ സഹകരണവും പ്രതീക്ഷിച്ചു കൊണ്ട് വിമാനത്താവള വികസനത്തിനായുള്ള പോരാട്ടമാരംഭിയ്ക്കുന്നു എന്നും വിവി രാജേഷ് പറയുന്നു.
തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രാജേഷ് നിലപാട് വ്യക്തമാക്കിയത്,രാജേഷിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ചുവടെ,
''ലോകത്ത് എവിടെയെങ്കിലും ഒരു വിമാനത്താവള വികസനം അന്നാട്ടിൽ മാറി മാറി വന്ന സർക്കാരുകൾ അട്ടിമറിച്ചില്ലാതാക്കിയ ചരിത്രമുണ്ടെങ്കിൽ അത് സംഭവിച്ചു കൊണ്ടിരിക്കുന്നത്
തിരുവനന്തപുരത്തു മാത്രമാണ്...അത്യന്തം ദയനീയമാണ് ഇന്ന് തിരുവനന്തപുരം എയർപ്പോർട്ടിന്റെയവസ്ഥ..അടച്ചു പൂട്ടാൻ ഇനി എത്ര നാൾ എന്നേ നോക്കേണ്ടതുള്ളൂ...അതിനിപ്പോൾ നേതൃത്വം കൊടുക്കുന്നത് LDF സർക്കാരും.ഈ വിമാനത്താവളത്തിന് എതിരെ നീക്കങ്ങൾ തുടങ്ങിയത് 1991 ൽ അന്താരാഷ്ട്ര പദവി കിട്ടിയതിനു ശേഷമാണ്. കോടികൾ മുടക്കി TVM airport വികസിപ്പിയ്ക്കാൻ airports authority പദ്ധതികൾ തയ്യാറാക്കി വെച്ചിട്ടു ഭൂമി ഏറ്റെടുക്കാൻ അന്നത്തെ സംസ്ഥാന സര്ക്കാരിനോടാവശ്യപ്പെട്ടു . എന്നാൽ തലസ്ഥാനത്തു ടെർമിനലിന് വേണ്ട 27 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് പകരം 1400 ഏക്കർ ഏറ്റെടുത്ത് കൊച്ചിയിൽ പുതിയ എയർപോർട്ട് നിർമിക്കുക എന്നതിൽ മാത്രം ശ്രദ്ധ പുലർത്തി.അതെ സമയം തലസ്ഥാന വിമാനത്താവള വികസനം പൂർണമായും സ്തംഭിച്ചു, ഭൂമി ഏറ്റെടുക്കലോ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ വേണ്ട നടപടികളോ ഒന്നും തലസ്ഥാനത്തു നടന്നില്ല., അതെ സമയം നെടുമ്പാശ്ശേരിയിൽ മുതൽ മുടക്കിയ സ്വകാര്യ വ്യക്തികൾക്ക് കേന്ദ്രത്തിലെ കോൺഗ്രസ്സ് മന്ത്രിസഭയിൽ ഉണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് നെടുമ്പാശ്ശേരി എയർപ്പോർട്ടിന് വേണ്ട മുഴുവൻ നടപടികളും പൂർത്തിയാക്കി CIAL യാഥാർഥ്യമാക്കി...
അതോടെ തുടങ്ങി തലസ്ഥാനത്തിന്റെ ശനി ദശ..അത് ഇപ്പോഴും തുടരുന്നു
മാറി മാറി വന്ന UDF, LDF സർക്കാരുകളുടെ അവഗണനയും, പിടിപ്പു കേടും കാരണം തിരുവനന്തപുരം എയർപ്പോർട്ട് വികസനം
പൂർണമായും സ്തംഭനാവസ്ഥയിലായി..ഒരു PPP എയർപ്പോർട്ട് ആയ നെടുമ്പാശ്ശേരിക്ക് വേണ്ടി അവിടെ മുതൽ മുടക്കിയ വ്യവസായികളും മാറി മാറി വന്ന സർക്കാരുകളും വേണ്ടതെല്ലാം ചെയ്തു..അവിടെ കൂടുതൽ വിമാന സർവ്വീസുകൾ വന്നു, വൻ വികസനം വന്നു, കുറഞ്ഞ ചിലവിൽ യാത്രകൾ അവിടെ നിന്നും സാധ്യമായി..അപ്പോഴെല്ലാം തിരു: എയർപ്പോർട്ടിന് വേണ്ടി ഒരു ചെറു വിരൽ പോലും അനക്കാൻ മാറി മാറി വന്ന UDF, LDF സർക്കാരുകളോ ഇവിടെ നിന്ന് ജയിച്ചു പോയ MLA ,MP മാരോ യാതൊന്നും ചെയ്തില്ല. കൂനിന്മേൽ കുരു എന്ന പോലെ ഇന്ത്യയിൽ എവിടെയും ഇല്ലാത്ത യൂസർ ഫീയും തലസ്ഥാനത്തു വന്നു, അതിനെതിരെ ഇവിടെ ഭരിച്ച സര്കാരുകളോ ജനപ്രധിനിധികളോ പ്രതികരിച്ചില്ല.. കൊച്ചിയിൽ കൂടുതൽ സർവീസുകൾ കുറഞ്ഞ ചിലവിൽ ലഭ്യമായി , തലസ്ഥാനത്തു നേരെ മറിച്ചും, ഫലമോ തിരു എയർപ്പോർട്ട് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നു,
പല വിമാനക്കമ്പനികളും സർവീസ് അവസാനിപ്പിച്ചു. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ അൽപ്പമെങ്കിലും ഈ എയർപ്പോർട്ടിന്
വേണ്ടി ശ്രമിച്ചിരുന്നു എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. Techno park ന്റെ വികസനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നപ്പോൾ
'നിസ്സാൻ' ഉൾപ്പെടെയുള്ള കമ്പനികൾ ഇവിടെ വരാൻ തടസ്സമായി പറഞ്ഞ പ്രധാന വാദം 'Connectivity' issue ആയിരുന്നു.
നമ്മുടെ catchment ഏര്യ ഉദ്ദേശ്ശം തിരുനെൽവേലി മുതൽ പത്തനംതിട്ട വരെയെത്തും. ഇത്രയും 'Passenger base 'ഉള്ളതിനാൽ
വാഹന തൊഴിലാളികൾക്കും, മറ്റ് അനുബന്ധ വ്യവസായങ്ങൾക്കും അനന്തമായ സാധ്യതകളുണ്ട്. Technopark ന്റെ സാധ്യതയും വർദ്ധിയ്ക്കും,
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ അവിടെയും നിരവധി പുതിയ മേഖലകൾ തുറക്കപ്പെടും. ഒരു സമൂഹത്തിൽ ജീവിയ്ക്കുന്ന
ജനതയ്ക്ക് പരമാവധി കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ജീവിത നിലവാരം ഒരുക്കുകയായിരിക്കണം ഒരു ഭരണകൂടത്തിന്റെ കടമ.
നരേന്ദ്ര മോഡി ഗവൺമെന്റ് ആ കടമ നിർവ്വഹിയ്ക്കുമ്പോൾ , വികസനം നടന്നാൽ BJP യ്ക്ക് ജനപിന്തുണ വർദ്ധിയ്ക്കുമെന്ന
ഭയത്താൽ തടസ്സങ്ങൾ ഉയർത്തുന്നവരെ മറികടക്കാൻ ഞങ്ങൾക്ക് പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ വേണം.
എല്ലാ സഹകരണവും പ്രതീക്ഷിച്ചു കൊണ്ട് വിമാനത്താവള വികസനത്തിനായുള്ള പോരാട്ടമാരംഭിയ്ക്കുന്നു.''