Kerala BJP Candidates: അങ്കത്തിനൊരുങ്ങി ബിജെപിയും; പാലക്കാട് സി കൃഷ്ണകുമാർ, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
BJP Announced Candidates: പാലക്കാട് ബിജെപി സ്ഥാനാർഥിയായി സി കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചു. ചേലക്കരയിൽ കെ ബാലകൃഷ്ണനും വയനാട് നവ്യ ഹരിദാസും മത്സരിക്കും.
അങ്കത്തിനൊരുങ്ങി മൂന്ന് മുന്നണികളും. ഉപതെരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചരണത്തിലേക്ക് മൂന്ന് മുന്നണികളും കടന്നു. ബിജെപിയും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെ വീറും വാശിയും നിറഞ്ഞ പ്രചരണമാണ് നടക്കുന്നത്. പാലക്കാട് ബിജെപി സ്ഥാനാർഥിയായി സി കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചു. ചേലക്കരയിൽ കെ ബാലകൃഷ്ണനും വയനാട് നവ്യ ഹരിദാസും മത്സരിക്കും.
മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയോടെ മുന്നേറുമ്പോള്‍ അവസാന ലാപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യാനുള്ള തന്ത്രങ്ങൾ മെനയുകയാണ് മുന്നണികൾ. മൂന്ന് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പാലക്കാട് പ്രചരണം ചൂട് പിടിച്ചു. കോട്ട പിടിച്ചെടുക്കാൻ സിപിഎമ്മും ബിജെപിയും ഇറങ്ങുമ്പോൾ പാലക്കാടൻ കോട്ടയ്ക്ക് മുകളിൽ വീണ്ടും ത്രവർണ്ണ പതാക പാറിക്കലാണ് കോൺഗ്രസ് ലക്ഷ്യം.
സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പൂർത്തി ആയതോടെ വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് പാലക്കാട് നടക്കുന്നത്. മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികള്‍ക്ക് പുറമേ മുണ്ട് മുറുക്കി ഉടുത്ത് പോരാട്ടത്തിന് പി.വി അൻവറും ഇറങ്ങിയിട്ടുണ്ട്. അൻവറിന്‍റെ സംഘടനയായ ഡി.എം.കെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പിലെ ആദ്യ ട്വിസ്റ്റ്. അപ്രതീക്ഷതമായി സിപിഎം സ്ഥാനാർത്ഥിയായി പി സരിൻ എത്തി രണ്ടാമത്തെ ട്വിസ്റ്റ് നടത്തി. പിന്നാലെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനവും.
രാഹുൽ മാങ്കുട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ലാപ്പിൽ ആദ്യം ഓടിത്തുടങ്ങിയ കോണ്‍ഗ്രസ്സിന്, പിന്നില്‍ നിന്നും ഏറ്റ പ്രഹരമായിരുന്നു പി സരിന്‍റെ പൊട്ടിത്തെറി. സീറ്റ് നൽകിയില്ലെന്ന പരിഭവം പറഞ്ഞു തുടങ്ങിയ പ്രശ്നം അവസാനിച്ചത്, പാലക്കാട്ടെ സിപിഎം ജില്ല കമ്മിറ്റി ഓഫീസിലായിരുന്നു. ജില്ലാകമ്മിറ്റി നേരത്തെ നൽകിയ പേര് രാഷ്ട്രീയ സഹചര്യം അനുസരിച്ച് മാറ്റാനും അവർ തയ്യാറായി.
പാലക്കാട്ടെ കോൺഗ്രസ് കോട്ട തകര്‍ക്കാന്‍ കിട്ടിയ അവസരം അക്ഷരാർഥത്തിൽ നിലപാടുകളും ആദർശവും മാറ്റിവച്ച് സിപിഎം ഉപയോഗപ്പെടുത്തുകയായിരുന്നു. ഇടത് സ്വതന്ത്രനായി പി സരിൽ കോട്ട കീഴടക്കാൻ എത്തുമ്പോൾ, ആ തന്ത്രം എത്രത്തോളം വിജയിക്കുമെന്ന് ക്ലൈമാക്സിൽ വ്യക്തമാകും. പി വി അൻവറിന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥി മിൻഹാജ് തിരഞ്ഞെടുപ്പിൽ പിടിക്കുന്ന വോട്ടുകൾ ഏറെ നിര്‍ണ്ണായകമാണ്.
പലക്കാടിന്റെ നഗര പ്രദേശങ്ങളിൽ മിൻഹാജ് എന്ന പേര് സുപരിചിതമാണ്. ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന കാരുണ്യ പ്രവര്‍ത്തനമാണ് അതിന് കാരണം. നഗരത്തിന് പുറത്ത് കാര്യമായ വോട്ട് നേടാൻ കഴിഞ്ഞില്ലെങ്കിലും നഗത്തിനകത്ത് അത് കൃത്യമായി പ്രിതിഫലിക്കാനാണ് സാധ്യത. കോൺഗ്രസിന്റെയും സിപിഎമ്മിന്‍റെയും വോട്ടുകൾക്ക് പുറമേ നിഷ്പക്ഷ വോട്ടുകളും അദ്ദേഹം നേടാൻ സാധ്യത ഉണ്ട്. ഇരു മുന്നണികൾക്കും ഇങ്ങനെ നഷ്ടമാകുന്ന വോട്ടുകളുടെ ഗുണം ലഭിക്കുന്നത് ഒരു പക്ഷേ ബിജെപിക്ക് ആയിരിക്കാം.
ALSO READ: ഏഴ് ദിവസത്തെ പര്യടനം; പ്രിയങ്ക വയനാട്ടിലേക്ക്, 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
സി കൃഷ്ണകുമാറിനെ ബിജെപി കളത്തിൽ ഇറക്കിയത് നിയമസഭയില്‍ എത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. ഒരിക്കൽ പലക്കാട് വിജയിച്ചാൽ അത് നിലനിർത്താൻ ആകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. എ, എ പ്ലസ് ആയി ബിജെപി വിലയിരുത്തുകയും കണക്കുകൂട്ടുകയും ചെയ്യുന്ന മണ്ഡലം കൂടിയാണ് പാലക്കാട്ട്.
2016 ലെ തിരഞ്ഞെടുപ്പോടുകൂടിയാണ് പലക്കാട് ബിജെപി രണ്ടാം സ്ഥാനത്ത് എത്തുന്നത്. ആ തിരഞ്ഞെടുപ്പ് മുതല്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള ഓട്ടം അവർ ആരംഭിച്ചതാണ്. കഴിഞ്ഞ തവണ അവസാന ലാപ്പിൽ നാലായിരം വോട്ടുകൾക്ക് താഴെയായിരുന്നു ബിജെപിയുടെ തോല്‍വി. എന്നാൽ ഇത്തവണ എല്ലാം സന്നാഹങ്ങളും ഒരുക്കിയുള്ള പോരാട്ടമാകും ബിജെപി പാലക്കാട്ട് നടത്തുക.
ഒരോ ദിവസം കഴിയുംതോറും പ്രചരണത്തിന് വീറും വാശിയും ഏറുകയാണ്. അവസാന ലാപ്പിൽ ആര് ഫിനിഷ് ചെയ്യുന്ന് പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യമാണ് പാലക്കാട്ടേത്. സിപിഎം വോട്ടുകൾചോരാതെ നോക്കുകയും പി സരിന് ഓപ്പമുള്ളവരുടെ വോട്ടുകൾ ലഭിക്കുകയും ചെയ്താൽ സിപിഎമ്മിന് വിജയം പ്രതീക്ഷിക്കാം, കോൺഗ്രസിന് ആകെട്ടെ നഗര പ്രദേശങ്ങളിലെ വോട്ട് ചോരാതെ നോക്കേണ്ടതുണ്ട്. ഒപ്പം സാമുദായിക വോട്ടും. കഴിഞ്ഞ തവണ വോട്ട് കുറഞ്ഞ ഇടങ്ങളില്‍ കാര്യമായ പ്രവർത്തനം ബിജെപിക്ക് അനിവാര്യമാണ്. സംഘടനാ ശക്തി ഒന്നാകെ അതിനായി ഇറങ്ങേണ്ടതുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.