പാലക്കാട്: പാലക്കാട് കോൺഗ്രസിൽ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് പാർട്ടി വിട്ടു. സിപിഎം തുടർഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്തലിന് തയ്യാറാകുന്നില്ലെന്നും കോൺഗ്രസും ആർഎസ്എസും തമ്മിൽ പാലക്കാട്-വടകര-ആറന്മുള കരാർ ഉണ്ടെന്നും ഷാനിബ് ആരോപിച്ചു.
കെ മുരളീധരൻ ഈ കരാറിന്റെ രക്തസാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ കരാറിന്റെ ഭാഗമായാണ് വന്നതെന്ന് ഷാനിബ് ആരോപിച്ചു. ആറന്മുളയിൽ അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നും അതിന് വലിയ വില കൊടുക്കേണ്ടി വരുന്നുവെന്നും ഷാനിബ് പറഞ്ഞു.
താൻ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഡോ. പി സരിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഷാനിബ് വ്യക്തമാക്കി. പാലക്കാട് കോൺഗ്രസ് ഒരു സമുദായത്തിൽപ്പെട്ട നേതാക്കളെ പൂർണമായും തഴയുകയാണെന്ന് ഷാനിബ് വിമർശിച്ചു. ആ സമുദായത്തിൽ നിന്ന് നേതാവായി താൻ മാത്രം മതിയെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിർപ്പ് ഉന്നയിച്ചാൽ ഫാൻസ് അസോസിയേഷൻകാരെ കൊണ്ട് അപമാനിക്കുമെന്നും ഷാനിബ് പറഞ്ഞു.
ഷാഫി പറമ്പിലിനായി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻചാണ്ടി രോഗബാധിതനായതോടെയാണ് ഷാഫി പറമ്പിൽ തലപൊക്കിയത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി പറമ്പിൽ അത് അട്ടിമറിച്ച് വിഡി സതീശനൊപ്പം നിന്നു. വിഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തിനായി ആർഎസ്എസിന്റെ കാല് പിടിക്കുകയാണ്.
വ്യക്തിപരമായ നേട്ടത്തിനായല്ല പാർട്ടി വിടുന്നതെന്നും ഉമ്മൻചാണ്ടി സാറ് പോയ ശേഷം പാർട്ടിയിൽ പരാതി പറയാൻ ആളില്ലെന്ന സ്ഥിതിയാണെന്നും ഷാനിബ് പറഞ്ഞു. പരാതി പറഞ്ഞാൽ കേൾക്കാൻ ആളില്ല. പലരും പാർട്ടിയിൽ മിണ്ടാതെ നിൽക്കുന്നത് നിവൃത്തികേട് കൊണ്ടാണ്. ഈ പാർട്ടിയിൽ നടക്കുന്നത് രാഷ്ട്രീയ വഞ്ചനയുടെ കഥയാണെന്നും ഷാനിബ് പറഞ്ഞു.
പാലക്കാട് പല കോൺഗ്രസ് നേതാക്കൾക്കും രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിൽ എതിർപ്പുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞടുപ്പിൽ തോൽക്കും. കോൺഗ്രസ് പാർട്ടി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഡോ. പി സരിനെ പിന്തുണയ്ക്കുമെന്നും സിപിഎമ്മിലോ മറ്റേതെങ്കിലും പാർട്ടിയിലോ ഇപ്പോൾ ചേരാൻ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.