`ബിജെപിയല്ല മുഖ്യ ശത്രു, കുഞ്ഞാലിക്കുട്ടിയുടെ വലിയ കണ്ടുപിടുത്തം..!! പരിഹസിച്ച് മന്ത്രി എം എം മണി
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപി (BJP)യല്ല സിപിഎമ്മാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ശത്രുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി എം എം മണി.
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപി (BJP)യല്ല സിപിഎമ്മാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ശത്രുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി എം എം മണി.
ബിജെപിയല്ല മുഖ്യ ശത്രു, കുഞ്ഞാലിക്കുട്ടി (P K KUnhalikutty) എന്ന കുഞ്ഞാപ്പ ഒരു വലിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു, എം എം മണി (M M Mani) പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവായ എം എം മണി ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസ വര്‍ഷം നടത്തിയത്.
ബിജെപിയെ മുട്ടുകുത്തിക്കാനായി തന്‍റെ പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയിലേക്ക് മാറ്റിയ കുഞ്ഞാപ്പ, എം.പി സ്ഥാനത്തിനൊപ്പം ഒരു മന്ത്രിക്കുപ്പായം കൂടി കിനാവ് കണ്ടിരുന്നു. 'മുത്തലാക്കില്‍ വോട്ട് ചെയ്യാനോ UAPA ഭേദഗതിയെ എതിര്‍ക്കാനോ ഒന്നും ബിരിയാണിയിലെ കോഴിക്കാല്‍ തിരയുന്നതിനിടയില്‍ നേരം കിട്ടാഞ്ഞത് മറ്റൊന്നും കൊണ്ടല്ല, ബിജെപിയെ എതിര്‍ക്കാന്‍ മാത്രം വലിയ ശത്രു അല്ലെന്ന് കണ്ടെത്തിയതിനാലായിരുന്നുവെന്നും മന്ത്രി എം എം മണി പരിഹസിച്ചു.
ഇപ്പോള്‍ കുഞ്ഞാപ്പക്ക് ഒരു ഉള്‍വിളി ഉണ്ടായി, ശത്രു അങ്ങ് കേരളത്തിലാണ്, ഉടനെ അവിടെയെത്തണം, പിന്നെ ഒട്ടും താമസിച്ചില്ല, പെട്ടിയും പ്രമാണവുമായി വണ്ടി കയറി. അത്രയേ ഉള്ളൂ', കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ചു കൊണ്ട് എം എം മണി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. ഈ പുതിയ കണ്ടുപിടുത്തം വെറുതെയല്ല കിനാവിലെ കസേരക്ക് വേണ്ടി തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒപ്പം കുഞ്ഞാലിക്കുട്ടിയുടെ ഈ വരവ് പ്രതിപക്ഷ നേതാവിന്‍റെ കസേര കണ്ടിട്ടാണെന്ന ഭീതിയില്‍ ആര്‍ക്കൊക്കെയോ മുട്ടിടിക്കുന്നതായി പറഞ്ഞു കേള്‍ക്കുന്നുണ്ടെന്നും മന്ത്രി കുറിച്ചു.
അടുത്തിടെയായി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പ്രതിപക്ഷത്തെ കണക്കറ്റ് പരിഹസിക്കാറുണ്ട് മന്ത്രി എം എം മണി.
Also read: 'കള്ളൻ കള്ളൻ എന്ന് വിളിച്ചു പറഞ്ഞ് മുന്നിലോടുന്ന കള്ളൻ....!! വി മുരളീധരനെ പരിഹസിച്ച് എം എം മണി
കഴിഞ്ഞ ദിവസവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം പറയേണ്ടിടത്ത് അതിന് കഴിയാതെ കൊതിക്കെറുവ് മുറുമുറുത്ത് തീര്‍ക്കുകയാണ് ബിജെപി-യുഡിഎഫ് നേതാക്കള്‍ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. അപവാദ പ്രചരണത്തില്‍ ആരാണ് മുന്നിലെന്ന മത്സരമാണ് ഇപ്പോള്‍ ബിജെപി-യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.