Suresh Gopi: സുരേഷ് ഗോപി ഡൽഹിയിലേയ്ക്ക്; കേന്ദ്രമന്ത്രിയാകുമെന്ന് സൂചന
Suresh Gopi in Modi 3.0: പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ് ഗോപിയെ നേരിട്ട് ഫോണിൽ വിളിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഡൽഹിയ്ക്ക് തിരിച്ചത്.
തിരുവനന്തപുരം: തൃശൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കും. സുരേഷ് ഗോപിയെ രാഷ്ട്രപതി ഭവൻ ഔദ്യോഗികമായി ക്ഷണിച്ചു. അദ്ദേഹത്തോട് ദില്ലിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കണ്കടിംഗ് ഫ്ലൈറ്റിൽ ബംഗളൂരുവിലും അവിടെ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലും എത്തും
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞെന്നാണ് വിവരം. ക്യാബിനറ്റ് റാങ്കോടെ ഉള്ള പദവി ആയിരിക്കുമോ, ഏതൊക്കെ വകുപ്പുകൾ സുരേഷ് ഗോപിക്ക് ലഭിക്കും എന്ന കാര്യങ്ങളിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും അംബാസഡറായി താൻ പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. അതിനുവേണ്ട എല്ലാ പ്രവർത്തനങ്ങളും കേന്ദ്ര മന്ത്രിയാകുമ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കെഎസ്ആർടിസിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് രൂപം നൽകും: മന്ത്രി ഗണേഷ് കുമാർ
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങിന് എത്താൻ ആവശ്യപ്പെട്ടതായി സുരേഷ് ഗോപി സ്ഥിരീകരിച്ചു. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും മാതാവും യാത്രയിൽ ഒപ്പമുണ്ടാകും. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബിജെപി നേതൃത്വം സമ്മർദം ചെലുത്തുന്നതായാണ് വിവരം. അതേസമയം, മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കും. അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവരെ ഇത്തവണയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും. പ്രഹ്ലാദ് ജോഷിക്കും ജിതൻ റാം മാഞ്ചിക്കും മന്ത്രി സ്ഥാനം നൽകും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരാകുന്നവർക്ക് അറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്.
എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ല. ഒരു ഘട്ടം കൂടി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. ആദ്യ ഘട്ടത്തിൽ 45 മിനിറ്റോളം നീളുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മന്ത്രി സ്ഥാനത്തേക്ക് രാം മോഹൻ നായിഡുവിൻ്റെയും ചന്ദ്രശേഖർ പെമ്മസാനിയുടെയും പേര് ടിഡിപി സ്ഥിരീകരിച്ചിട്ടുണ്ട്. ജയന്ത് ചൗധരി, അനുപ്രിയ പട്ടേൽ എന്നിവർക്കും ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ അറിയിപ്പും കിട്ടി. അതേസമയം, പുതിയ മന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പ്രധാനമന്ത്രിയുടെ ചായ സൽക്കാരവും വൈകിട്ട് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.