KSRTC: കെഎസ്ആർടിസിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് രൂപം നൽകും: മന്ത്രി ഗണേഷ് കുമാർ

Ganesh Kumar about changes in KSRTC: സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാ കൺസൺഷൻ്റെ കാര്യത്തിൽ വിപ്ലവകരമായ മാറ്റം വരുത്തി കാർഡിനു പകരം സ്മാർട്ട് കാർഡ് നൽകുമെന്ന് മന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2024, 09:59 AM IST
  • യാത്രക്കാർക്ക് ടിക്കറ്റിനിന് കാശിനു പകരമായി ഒൺലൈൻ പേയ്മെൻ്റ് സംവിധാനം.
  • മൂന്ന് മാസങ്ങൾക്കുള്ളിൽ നൂതന സംവിധാനങ്ങൾ ഒരുക്കും.
  • ഇരുപതോളം ഡിപ്പോയിലെ ടോയ്ലറ്റ് പുതുക്കി പണിയുമെന്നും മന്ത്രി.
KSRTC: കെഎസ്ആർടിസിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് രൂപം നൽകും: മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കാലത്തിൻ്റെ മാറ്റത്തിനൊപ്പം കെഎസ്ആ‍ർടിസിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് രൂപം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാ കൺസൺഷൻ്റെ കാര്യത്തിൽ വിപ്ലവകരമായ മാറ്റം വരുത്തി കാർഡിനു പകരം സ്മാർട്ട് കാർഡ് നൽകും. മറ്റ് യാത്രക്കാർക്ക് ടിക്കറ്റിനിന് കാശിനു പകരമായി ഒൺലൈൻ പേയ്മെൻ്റ് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മൂന്ന് മാസങ്ങൾക്കുള്ളിൽ നൂതന സംവിധാനങ്ങൾ ഒരുക്കും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും കെഎസ്ആ‍ർടിസി ഡിപ്പോയിലെത്തി ക്യൂ നിൽക്കാതെ വീട്ടിലിരുന്ന് തന്നെ സ്വന്തം ഫോണിൽ കെഎസ്ആർടിസി സൈറ്റിൽ കയറി കൺസഷനിനായുള്ള നടപടി ക്രമങ്ങൾ ചെയ്യുവാനുള്ള സംവിധാനമാണ് ഒരുക്കുക. പിന്നീട് ഡിപ്പോയിൽ ചെന്ന് ഐഡൻ്റിൻ്റി കാർഡ് കാണിച്ച് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ കൺസഷൻ കാർഡ് വാങ്ങാം. ഇതോടെ കുട്ടികൾക്കുള്ള കൺസഷൻ്റെ പേരിലുള്ള ഡിപ്പോയിലുള്ള തിരക്ക് ഒഴിവാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ കെഎസ്ആർടിസിയുടെ ഇരുപതോളം ഡിപ്പോയിലെ ടോയ്ലറ്റ് പുതുക്കി പണിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

രോഗികളോട് ആർദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയിൽ പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: രോഗികളോട് ആർദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയിൽ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവർക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫർ ചെയ്യരുത്. ആശുപത്രികളുടെ പ്രവർത്തന സമയം ഉറപ്പാക്കണം. ആശുപത്രികൾ പൂട്ടിയിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവനക്കാർ അനധികൃതമായി ജോലിയിൽ നിന്ന് വിട്ട് നിൽക്കാൻ പാടില്ല. ഡോക്ടർമാർ ഉൾപ്പെടെ 2000ത്തോളം ജീവനക്കാരാണ് സർവീസിൽ നിന്നും വിട്ട് നിൽക്കുന്നത്. ഇത് പൊതുജനാരോഗ്യ പ്രവർത്തനങ്ങളേയും ചികിത്സയേയും ബാധിക്കുന്ന വിഷയമാണ്. അതിനാൽ തന്നെ അനധികൃതമായി വിട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ആശുപത്രികളുടെ ഗുണനിലവാരം ഉയർത്തി രോഗികൾക്ക് മികച്ച സൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ നയം. ആർദ്രം മിഷനിലൂടെ ചികിത്സാ സൗകര്യങ്ങൾ വലിയ തോതിൽ വർധിപ്പിച്ചു. പൊതുജനാരോഗ്യ നിയമം കൃത്യമായി നടപ്പിലാക്കണം. മെഡിക്കൽ ഓഫീസർമാർക്ക് പൊതുജനാരോഗ്യ നിയമത്തിൽ പ്രധാന പങ്കുണ്ട്. പൊതുജനാരോഗ്യ നിയമ പ്രകാരം സമിതികൾ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണം. എല്ലാ ആശുപത്രികളിലും സേഫ്റ്റി ഓഡിറ്റ് നടത്തിയിരുന്നു. അതനുസരിച്ച് സുരക്ഷാ ക്രമീകരണം ഉറപ്പാക്കണം. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറസ് പ്രകാരം ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഇത്തരം യോഗങ്ങൾ ചേരണം. ആശുപത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ തടസപ്പെടരുത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും.

സംസ്ഥാനത്ത് ഡയാലിസിസ് സംവിധാനം ശക്തിപ്പെടുത്തും. സ്ഥലമില്ലാത്ത ആശുപത്രികളിൽ മൊബൈൽ യൂണിറ്റുകൾ സജ്ജമാക്കും. ലക്ഷ്യ സ്റ്റാൻഡേർഡ്സ് പ്രകാരം ലേബർ റൂമുകൾ സജ്ജമാക്കി വരുന്നു. ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോകോൾ പാലിക്കണം. ഡോക്ടർമാർ ചെയ്യുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണ്. ഈ കാലയളവിൽ ആരോഗ്യ മേഖല ഒട്ടേറെ വെല്ലുവിളികൾ നേരിട്ടു. കോവിഡ്, സിക, മങ്കിപോക്സ്, നിപ തുടങ്ങിയ പകർച്ചവ്യാധികളെ പ്രതിരോധിക്കാനായി. പകർച്ചവ്യാധി പ്രതിരോധത്തിന് വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. ആരോഗ്യ വകുപ്പ് എന്നത് വ്യക്തിയല്ല. അത് ഒരു ചങ്ങല പോലെയാണ്. അതിനാൽ തന്നെ ഒരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News