ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രൂക്ഷമായ ഭാഷയിലാണ് പ്രമുഖയെ വിമര്‍ശിക്കുന്നത്. പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.


COMMERCIAL BREAK
SCROLL TO CONTINUE READING

"സാംസ്കാരിക പ്രവർത്തകയോ സാമൂഹ്യ പ്രവർത്തകയോ ഒന്നുമല്ല പ്രമുഖ. യുപിഎ കാലത്ത് നീരാറാഡിയ ഡൽഹിയിൽ ചെയ്ത അതേ പണിയാണ് 
കുറേക്കാലമായി തിരുവനന്തപുരത്ത് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ് കമ്പനികൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് കാര്യങ്ങൾ 
നടത്തിക്കൊടുത്ത് കമ്മീഷൻ വാങ്ങലാണ് പരിപാടി. വിജയേട്ടൻ , കമലേടത്തി എന്നൊക്കെ വിളിച്ച് ഉളുപ്പില്ലാതെ എവിടെയും കയറി ചെല്ലാനുള്ള 
തൊലിക്കട്ടിയാണ് പ്രധാനം'', ബിജെപി വക്താവ് പറയുന്നു. തിരുവനന്തപുരത്തെ ഒരു പ്രമുഖയായ സാംസ്കാരിക, സാമൂഹ്യ പ്രവർത്തകയുമായി 
ബന്ധപെട്ടുണ്ടായ വിവാദങ്ങള്‍ക്ക് സന്ദീപ് വാര്യരുടെ ഈ വിമര്‍ശനവുമായി ബന്ധമുണ്ടോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.


Also Read:സൈലന്‍റ്...എന്തൊരു ട്രോളാണീ സന്ദീപ്‌ വാര്യര്‍!


 


മുംബൈ ആസ്ഥാനമായ മൈനിങ് കമ്പനിക്ക് വേണ്ടി 2009 ൽ ആയമ്മ നിരവധി കാര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്. കഴക്കൂട്ടം കിൻഫ്ര അപ്പാരൽ 
പാർക്കിൽ കമ്പനി ആക്രമിക്കപ്പെട്ടപ്പോൾ പി ആർ ഓ വർക്കുമായി രംഗത്തിറങ്ങിയത് പ്രമുഖയായിരുന്നു എന്നും സന്ദീപ് വാര്യര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ 
പറയുന്നു.


Also Read:അശ്ലീല മെസേജുകളും ചിത്രങ്ങളും... മാലാ പാര്‍വതിയുടെ മകനെതിരെ സീമ, വിവാദ൦!!


 


സഖാക്കളുടെ ശ്രദ്ധയ്ക്ക്. ന്യായീകരിച്ച് കൂടുതൽ പോകാതിരിക്കുന്നതാണ് നല്ലത്.സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കുക.എന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി വക്താവ് 
ഫേസ്ബുക്ക് പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്,


സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ചുവടെ,


<p>