എറണാകുളം : "ചാണകം" എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നടനും  BJP നേതാവും രാജ്യസഭാ എംപിയുമായ  സുരേഷ് ഗോപി


COMMERCIAL BREAK
SCROLL TO CONTINUE READING

"ചാണകം" വിളിയിൽ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിർത്തരുതെന്നും  ആ വിളി തുടരണമെന്നുകൂടി  അദ്ദേഹം പറഞ്ഞു. ചാണകം വിളിയെ ക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു സുരേഷ് ഗോപി (Suresh Gopi).


എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ  ഗോവിജ്ഞാന്‍ രഥയാത്രയുടെ  ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി.


Also Read: ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍....!! വൈകിയെങ്കിലും Kitex വിഷയത്തിൽ പ്രതികരണവുമായി Suresh Gopi


താലിബാൻ വിഷയവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം പ്രതികരിച്ചില്ല  എങ്കിലും  മറ്റ് ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.   


അടുത്തിടെ, ബ്ലോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട്  താൻ ചാണകമാണെന്നും തന്നെ വിളിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ ഫോൺ കോൾ ഓഡിയോ  സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.