ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍....!! വൈകിയെങ്കിലും Kitex വിഷയത്തിൽ പ്രതികരണവുമായി Suresh Gopi

കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭമായ  Kitex പുഴയും കരയും കടന്ന് തെലങ്കാനയിലെത്തിയിട്ടും കേരളത്തില്‍ വിവാദങ്ങള്‍ ശമിക്കുന്നില്ല... .!!

Written by - Zee Malayalam News Desk | Last Updated : Jul 20, 2021, 07:47 PM IST
  • വൈകിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്സ് വിഷയം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിക്കുകയാണ് BJP നേതാവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി
ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍....!!  വൈകിയെങ്കിലും  Kitex വിഷയത്തിൽ പ്രതികരണവുമായി  Suresh Gopi

Thiruvananthapuram: കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭമായ  Kitex പുഴയും കരയും കടന്ന് തെലങ്കാനയിലെത്തിയിട്ടും കേരളത്തില്‍ വിവാദങ്ങള്‍ ശമിക്കുന്നില്ല... .!!

വൈകിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്സ് വിഷയം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിക്കുകയാണ്  BJP നേതാവും  രാജ്യസഭാ  എംപിയുമായ സുരേഷ് ഗോപി (Suresh Gopi). 

സംസ്ഥാന മുഖ്യമന്ത്രിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ എത്രയും  വേഗം സ്വീകരിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "താന്‍ ആയിരുന്നു മുഖ്യമന്ത്രി എങ്കില്‍  ഒരു ജഡ്ജിയെപ്പോലെ പ്രശ്നങ്ങള്‍ വിശദമായി കേട്ട് പരിഹാരം  കണ്ടെത്താന്‍ ശ്രമിക്കുമായിരുന്നു", അദ്ദേഹം പറഞ്ഞു. 

Also Read: Kitex Controversy: സാബു ഒരു മോശം വ്യവസായിയാണ്, ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണം, പരിഹാസവുമായി ജോയ് മാത്യു

Kitex സാബു  പറഞ്ഞ കാര്യങ്ങളും ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങളും വിശദമായി പഠിച്ച ശേഷം   എവിടെയാണ് ആര്‍ക്കാണ് പിഴവ് പറ്റിയത്? ആരാണ് തിരുത്തേണ്ടത്?  എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിശദമായി  പറഞ്ഞു മനസ്സിലാക്കുമായിരുന്നു, സുരേഷ് ഗോപി പറഞ്ഞു.

Also Read: Kitex: കിറ്റക്സിന് തെലങ്കാനയിൽ വമ്പന്‍ സ്വീകരണം, ആദ്യഘട്ടത്തിൽ 1000 കോടി രൂപ നിക്ഷേപം, 4000 പേർക്ക് തൊഴിലവസരം

സംസ്ഥാന സര്‍ക്കാരും  Kitex ഉടമയും തമ്മിലുണ്ടായ  പ്രശ്നം ഒടുവില്‍ കിറ്റെക്സിനെ തെലങ്കാന യില്‍  എത്തിച്ചിരിയ്ക്കുകയാണ്.  3,500 കോടിയുടെ പദ്ധതിയാണ്    Kitex പ്ലാന്‍ ചെയ്യുന്നത്. അതില്‍ ആദ്യ ഘട്ടമായ 1000 കോടിയുടെ പദ്ധതിയ്ക്ക് ധാരണയായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News