കോഴിക്കോട്:  സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം (Black Fungus Death) റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് (Kozhikode Medical College) ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം (Malappuram) വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് മരണം (Death) സംഭവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഹമ്മദ് കുട്ടിക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഈ മാസം 16ന് അദ്ദേഹം കോവിഡ് നെ​ഗറ്റീവും ആയി. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം സ്ഥിരീകരിച്ചത്. 


Also Read: ബ്ലാക്ക് ഫം​ഗസ് ബാധ; മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ആരോ​ഗ്യവകുപ്പ്, ജാ​ഗ്രത നിർദേശം


മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ 52 പേരാണ് ബ്ലാക്ക് ഫം​ഗസ് ബാധയേറ്റ് ചികിത്സ തേടിയത്.


Also Read: Black Fungus Kerala : ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് 21 പേർ മരണപ്പെട്ടു


അതേസമയം, ഇന്നലെ എറണാകുളത്ത് (Ernakulam) വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് മാരക രോഗം പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ (Kochi) സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ്.


Also Read: Black Fungus രോ​ഗബാധയ്ക്കുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു; 20 വയൽ മരുന്നാണ് എത്തിച്ചത്


മ്യൂക്കോർമൈക്കോസിസ് (Mucormycosis) എന്നാണ് ബ്ലാക്ക് ഫംഗസ് (Black Fungus) രോഗത്തിന്റെ ശരിയായ പേര്. മ്യൂക്കറൈല്‍സ് (Mucaryl) വിഭാഗത്തിൽപ്പെട്ട ഫംഗസാണ് ഈ രോഗമുണ്ടാക്കുന്നത്. ഈ രോഗാണു നമ്മുടെ രക്തക്കുഴലിനെയാണ് ബാധിക്കുന്നത്. രക്തക്കുഴലില്‍ പ്രവേശിച്ച് അത് ബ്ലോക്ക് ചെയ്യുകയും രക്തയോട്ടം നിലപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല ആ രക്തക്കുഴല്‍ പോകുന്ന ഭാഗം മുഴുവന്‍ നിര്‍ജീവമാക്കുകയും ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.