ബ്ലാക്ക് ഫം​ഗസ് ബാധ; മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ആരോ​ഗ്യവകുപ്പ്, ജാ​ഗ്രത നിർദേശം

കോവിഡ് രോഗികളിൽ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്നാണ് പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗല്‍ ബാധയ്ക്ക് സാധ്യത കൂടുതൽ

Written by - Zee Malayalam News Desk | Last Updated : May 16, 2021, 06:20 PM IST
  • ഫംഗല്‍ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് കൊവിഡ് രോ​ഗികളെ ഡിസ്ചാർജ് ചെയ്യുമ്പോൾ ബോധവത്ക്കരിക്കണമെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നു
  • ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്
  • ഫംഗൽ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നുള്ള നിര്‍ദേശം രോഗികള്‍ക്ക് നല്‍കണം
  • മാസ്‌ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു
ബ്ലാക്ക് ഫം​ഗസ് ബാധ; മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ആരോ​ഗ്യവകുപ്പ്, ജാ​ഗ്രത നിർദേശം

തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് (Covid) രോഗികളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ചികിത്സയ്ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് (Black Fungus) ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാ​ഗ്രത പുലർത്തണമെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. കോവിഡ് രോഗികളിൽ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്നാണ് പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗല്‍ ബാധയ്ക്ക് സാധ്യത കൂടുതൽ. അതുകൊണ്ട് തന്നെ എല്ലാ ഐസിയുകളിലും ഉടന്‍ തന്നെ പരിശോധന നടത്താനാണ്  ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. എവിടെയെങ്കിലും ഫംഗല്‍ ബാധ കണ്ടെത്തിയാൽ ഉടൻ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.

ഫംഗല്‍ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് കൊവിഡ് (Covid) രോ​ഗികളെ ഡിസ്ചാർജ് ചെയ്യുമ്പോൾ ബോധവത്ക്കരിക്കണമെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കണം. ഫംഗല്‍ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നുള്ള നിര്‍ദേശം രോഗികള്‍ക്ക് നല്‍കണം. മാസ്‌ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ALSO READ: ഉത്തർപ്രദേശിൽ 73 കൊവിഡ് രോ​ഗികൾക്ക് ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തു; മൂന്ന് മരണം

ബ്ലാ​ക്ക്​ ഫം​ഗ​സി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർച്ചും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ണ്ണി​നും മൂ​ക്കി​നും ചു​റ്റും വേ​ദ​ന​യും ചു​വ​പ്പും, പ​നി, ത​ല​വേ​ദ​ന, ചു​മ, ശ്വാ​സം​മു​ട്ട​ൽ, ര​ക്തം ഛർ​ദി​ക്ക​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം ബ്ലാ​ക്ക് ഫം​ഗ​സി​ന്റെ (Black Fungus) ല​ക്ഷ​ണ​ങ്ങ​ളാ​ണ്. അ​നി​യ​ന്ത്രി​ത പ്ര​മേ​ഹം, കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ക​ഴി​ക്കു​ന്ന സ്റ്റി​റോ​യ്ഡു​ക​ൾ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ അ​മ​ർ​ച്ച ചെ​യ്യു​ന്നത്, ദീർഘകാലം ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത് എന്നിവയെല്ലാം ഫം​ഗസ് ബാധയ്ക്ക് കാരണമാകുന്നതായി ഐസിഎംആർ വ്യക്തമാക്കി.

സ്വ​യം ചി​കി​ത്സ​യും സ്റ്റി​റോ​യ്​​ഡിന്റെ അ​മി​ത ഉ​പ​യോ​ഗ​വും നി​യ​ന്ത്രി​ക്ക​ണം. പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​ണ് സു​പ്ര​ധാ​നം.​ മ​ഹാ​രാ​ഷ്​​ട്ര, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്​,ഒ​ഡി​ഷ, ക​ർ​ണാ​ട​ക, ഉത്തർപ്രദേശ് എന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ബ്ലാക്ക് ഫം​ഗസ് ബാധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. വാ​യു​വി​ലു​ള്ള മ്യൂ​ക്കോ​മൈ​സെ​റ്റി​സ് എ​ന്ന ഫം​ഗ​സാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​ക്കു​ന്ന​ത്. വാ​യു, മ​ണ്ണ്, ഭ​ക്ഷ​ണം എ​ന്നി​വ​യി​ലൊ​ക്കെ ഈ ​ഫം​ഗ​സ് ഉ​ണ്ടാ​കാം. മാസ്ക് ഫലപ്രദമായി ധരിക്കണം. പരിസര ശുചിത്വം അനിവാര്യമാണെന്നും വിദ​ഗ്ധാർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് പേരിലാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇവരിൽ മൂന്ന് പേർ തമിഴ്നാട് സ്വദേശികളാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News