Malappuram: കൊല്ലം ജില്ലയിൽ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തതിന് തൊട്ട് പിന്നാലെ മലപ്പുറം ജില്ലയിലും ആദ്യ ബ്ലാക്ക് ഫംഗസ് (Black Fungus) ബാധ സ്ഥിരീകരിച്ചു. ഏപ്രിൽ 25 ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കോവിഡ് രോഗബാധിതനിലാണ് മലപ്പുറം ജില്ലയിലെ ആദ്യ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയെ തുടർന്ന് ആരോഗ്യ നില ഭേദപ്പെട്ട   രോഗി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് ന്യുമോണിയ ബാധിച്ച ഇദ്ദേഹം മെഡിക്കൽ കോളേജിലെ ചികിത്സയെ തുടർന്ന് ന്യുമോണിയയിൽ നിന്ന് മുക്തി നേടിയിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയേ തലവേദനയും മരവിപ്പും കാഴ്ചയ്ക്ക് മങ്ങലും അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയ്ക്കലിൽ തന്നെയുള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.


ALSO READ: ബ്ലാക്ക് ഫം​ഗസ് ബാധ; മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ആരോ​ഗ്യവകുപ്പ്, ജാ​ഗ്രത നിർദേശം


കോട്ടയ്ക്കലിൽ ചികിത്സയിൽ കഴിയേ ആണ് ബ്ളാക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീട് സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോടേ ഒരു ആശുപത്രിയിലേക്ക് മാറ്റുകയും ഇവിടെ വെച്ച് ഒരു കണ്ണ് നീക്കം ചെയ്യുകയും ചെയ്‌തു. മസ്തിഷ്ക്കത്തിലേക്ക് ഫംഗസ് ബാധ പടരാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് കണ്ണ് നീക്കം ചെയ്‌തത്‌.


ALSO READ: Covid19: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നിയമ ലംഘനങ്ങൾക്ക് കുറവില്ല, ഇന്ന് രജിസ്റ്റർ ചെയ്തത് 2879 കേസുകൾ


സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് (Black Fungus) ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാ​ഗ്രത പുലർത്തണമെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. കോവിഡ് രോഗികളിൽ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്നാണ് പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്. 


ALSO READ: Kerala Covid Updates : ആശങ്കയായി വീണ്ടും മുപ്പതിനായിരം കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് കണക്കുകൾ; മരണം നൂറിനടുത്ത് തന്നെ


ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗല്‍ ബാധയ്ക്ക് സാധ്യത കൂടുതൽ. അതുകൊണ്ട് തന്നെ എല്ലാ ഐസിയുകളിലും ഉടന്‍ തന്നെ പരിശോധന നടത്താനാണ്  ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. എവിടെയെങ്കിലും ഫംഗല്‍ ബാധ കണ്ടെത്തിയാൽ ഉടൻ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക