Death: പത്തനാപുരത്ത് കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി
Bodies of two missing children found in Pathanapura: കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് 3 മണി മുതലാണ് ആദിത്യനെയും അമലിനെയും കാണാതായത്.
കൊല്ലം: പത്തനാപുരം പട്ടാഴി വടക്കേക്കരയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. രണ്ട് കുട്ടികളെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. സംഭവത്തിൽ രണ്ട് പേരുടെയും മൃതദേഹം പട്ടാഴി വടക്കേക്കര പാറക്കുളം കടവിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണി മുതലാണ് കുട്ടികളെ കാണാതായത്. ആദിത്യൻ, അമൽ എന്നിവരെയാണ് കാണാതായത്. പട്ടാഴി വടക്കേക്കരതാഴത്ത് വടക്ക് നന്ദനത്തിൽ ആദേശ് കുമാർ - സരിത ദമ്പതികളുടെ മകനാണ് ആദിത്യൻ. നാടിയകാല വടക്കേതിൽ അനിൽ - ശ്രീജ ദമ്പതികളുടെ മകനാണ് അമൽ. ഇരുവരും വെണ്ടാർ ശ്രീവിദ്യാധിരാജ എച്ച്.എസ്.എസ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ആണ്. രക്ഷകർത്താക്കൾ പത്തനാപുരം പോലീസിൽ പരാതി നൽകിയിരുന്നു. പത്തനാപുരം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വീടിൻ്റെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണു; കാൽ നടയാത്രികന് ദാരുണാന്ത്യം
തിരുവനന്തപുരം: നെടുമങ്ങാട് ഉഴമലയ്ക്കൽ മരങ്ങാട് വീടിൻ്റെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണ് കാൽ നടയാത്രികന് ദാരുണാന്ത്യം. മരങ്ങാട് ഷിജു ഭവനിൽ സോമൻ (63) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇയാൾ ടാപ്പിംഗ് തൊഴിലാളിയാണ്.
ടാപ്പിംഗ് ജോലി കഴിഞ്ഞ് മടങ്ങി വരവെയാണ് അപകടം നടന്നത്. വീടിന് അടുത്തുള്ള പാലത്തിലൂടെ നടന്ന് പോകുമ്പോൾ മധ്യഭാഗത്ത് നിന്ന് പാലം തകർന്ന് മരണപ്പെട്ടയാൾ അടിയിൽ അകപ്പെട്ടതാണെന്ന് ഫയർ ഫോഴ്സ് പറഞ്ഞു. ആര്യനാട് പോലീസും നെടുമങ്ങാട് ഫയർ & റെസ്ക്യൂ സംഘവും സ്ഥലത്തെത്തി പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചു. ആര്യനാട് പോലീസ് കേസ് എടുത്തു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.