US Malayali Death: ‘ഭാര്യയെ കൊന്ന് ആനന്ദ് ജീവനൊടുക്കി; കാലിഫോർണിയയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

Malayali family death in California: ഭർത്താവ് ആനന്ദ് സുജിത് ഹെൻറി ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആലീസിന്റെ ശരീരത്തിൽ നിരവധി തവണ വെടിയേറ്റതിന്റെ പാടുകളുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 09:47 AM IST
  • കുട്ടികളുടെ മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു
  • വിഷ വാതകം ശ്വസിച്ചാണ് മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകൾ
  • എന്നാൽ, പിന്നീട് വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു
  • മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് പിസ്റ്റൾ കണ്ടെത്തിയിരുന്നു
US Malayali Death: ‘ഭാര്യയെ കൊന്ന് ആനന്ദ് ജീവനൊടുക്കി; കാലിഫോർണിയയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

കാലിഫോർണിയയിലെ മലയാളി കുടുംബത്തിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി പോലീസ്. ഭർത്താവ് ആനന്ദ് സുജിത് ഹെൻറി ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആലീസിന്റെ ശരീരത്തിൽ നിരവധി തവണ വെടിയേറ്റതിന്റെ പാടുകളുണ്ട്.

എന്നാൽ, കുട്ടികളുടെ മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. വിഷ വാതകം ശ്വസിച്ചാണ് മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകൾ. എന്നാൽ, പിന്നീട് വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് പിസ്റ്റൾ കണ്ടെത്തിയിരുന്നു.

ALSO READ: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വംശജനായ വിദ്യാര്‍ത്ഥി മരിച്ചനിലയിൽ

കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ കലിഫോർണിയയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക ബെൻസി​ഗർ (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ആനന്ദിന്റെ സഹോദരങ്ങൾ കാലഫോർണിയയിലേക്ക് തിരിച്ചിട്ടുണ്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News