തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിന്റെ മാതാവും മാമ്പള്ളി സ്വദേശിനിയുമായ ജൂലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂലൈ 18 ന് രാവിലെ മൂന്നരയോടെയായിരുന്നു മാമ്പള്ളി പള്ളിയ്ക്ക് സമീപം നടവഴിയിലെ പൈപ്പിൻ ചുവട്ടിൽ നവജാത ശിശുവിന്റെ മൃതശരീരം കണ്ടെത്തിയത്. ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളാണ് അഞ്ചുതെങ്ങ് പോലീസിൽ വിവരം അറിയിക്കുന്നത്. തുടർന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും തമിഴ്നാട്ടിലെ കുളച്ചൽ കന്യാകുമാരി എന്നിവിടങ്ങളിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 


ALSO READ: ആലപ്പുഴയിൽ വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തി പ്രചരിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ


അഞ്ചുതെങ്ങിന് പരിസരത്തെ എല്ലാ ആശുപത്രികളിലും പോലീസ് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് സ്വദേശി ജൂലിയിലേക്ക് അന്വേഷണം എത്തിയത്. ജൂലിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോള്‍ സമീപസമയത്ത് അവര്‍ പ്രസവിച്ചതായി കണ്ടെത്തി. തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി അവർ പോലീസിനൊട് സമ്മതിച്ചു. വർഷങ്ങളായി വിധവയായിരുന്ന താൻ ഗർഭിണിയായ വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ജൂലി മൊഴി നൽകി. 


ജൂലൈ 15 ന് വെളുപ്പിനായിരുന്നു ജൂലി പ്രസവിക്കുന്നത്. പ്രസവ സമയത്ത് കരഞ്ഞ കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് വീടിനടുത്തുള്ള ശുചിമുറിയ്ക്ക് പിന്നിലായി മൃതദേഹം മറവുചെയ്യുകയായിരുന്നു. തെരുവ്നായ്ക്കളാണ് മൃതദേഹം കടിച്ചെടുത്ത് റോഡിൽ കൊണ്ടിടുകയും കടിച്ചുപറിക്കുകയും ചെയ്തത്. നായ്ക്കളുടെ ആക്രമണത്തില്‍ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്ടപ്പെട്ടു. പ്രതിയെ തുടർ നടപടികൾക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.