ചാരുംമൂട്: ആലപ്പുഴയിൽ വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായതായി റിപ്പോർട്ട്. കരുനാഗപ്പള്ളി തഴവ പാനാറ സ്വദേശി രതീഷ്, ഗിരീഷ് കുമാർ, വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണുഭവനത്തിൽ വിനീത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവർ വീട്ടുജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഓട്ടോറിക്ഷയിൽ കയറ്റി നൂറനാട്ടുള്ള ബന്ധു വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയാണ് ഉണ്ടായത്.
Also Read: കാപ്പ ചുമത്തി പോലീസ് നാടുകടത്തിയ യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ
കേസിലെ ഒന്നാം പ്രതിയായ രതീഷ് വീട്ടമ്മയെ ബന്ധു വീട്ടിൽ എത്തിക്കുകയും തുടർന്ന് അവരെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. മാത്രമല്ല ഭീഷണിപ്പെടുത്തി പകർത്തിയ ചിത്രങ്ങൾ ഗിരീഷ് കുമാറിന്റെയും വിനീതിന്റെയും മൊബൈൽ ഫോണുകളിലേക്ക് അയക്കുകയും ഇവർ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പോലീസ് പറഞ്ഞു.
Also Read: Viral News: പിതാവിന്റെ സഹോദരനെ പ്രണയിച്ച് വിവാഹം കഴിച്ച് പെൺകുട്ടി..! എതിർപ്പുമായി നാട്ടുകാരും
ഇതിനെ തുടർന്ന് വീട്ടമ്മ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാർ, വള്ളികുന്നം സിഐ എം എം ഇഗ്നേഷ്യസ്, എസ്ഐമാരായ മധുകുമാർ, തോമസ്, എഎസ്ഐ രാധാമണി, സിപിഒമാരായ വിഷ്ണു, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും. അറസ്റ്റു ചെയ്ത പ്രതികളെ കായംകുളം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി സംഘർഷം; 3 പേർക്ക് കുത്തേറ്റു; മറ്റ് 3 പേർക്ക് പരിക്ക്
കൊല്ലം: കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലിൽ വാൻ സംഘർഷം. സംഘർഷത്തിൽ മൂന്നു പേർക്ക് കുത്തേൽക്കുകയും മറ്റ് മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്നത് കൊല്ലത്ത് മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലാണ്.
Also Read: Astrology: ആഴ്ചയിലെ ഈ ദിനത്തിൽ മുടി മുറിക്കുന്നത് ഉത്തമം, ഇത് വീട്ടിൽ ഭാഗ്യം കൊണ്ടുവരും!
സംഭവത്തെ തുടർന്ന് ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ, മുഹമ്മദ് അസർ, തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് എന്നിവർക്ക് കുത്തേറ്റു. ഇവരെക്കൂടാതെ തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിൻസിന്റെ മാതൃ സഹോദരൻ റോബിൻസൺ, സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുൺ, ഷാഫിനിന്റെ ഡ്രൈവർ റഷീദിൻ ഇസ്ലാം എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. കേരളത്തിൽ നിന്നും ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വിൽപന നടത്തുന്നവരാണ് ഈ തമിഴ്നാട് സ്വദേശികൾ. സംഭവം നടന്നത് പുലർച്ചെ ഒരു മണിയോടെയായിരുന്നു.
വിളമ്പിയ ചിക്കൻ കറിക്ക് ഉപ്പ് കുറവാണെന്ന് പ്രിൻസ് റോബിൻസണിനോട് പറയുകയും ഇത് കേട്ട ഹോട്ടൽ ജീവനക്കാരൻ മുഹമ്മദ് ഷഫീനെ വിളിച്ച് കൊണ്ടു വരികയും തുടർന്ന് ഇവർ തമ്മിൽ ഈ വിഷയത്തിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടയിൽ ഷഫീൻ റോബിൻസണിനെ മർദിക്കുകയും മർദനമേറ്റ മൂവരും ഹോട്ടൽ വിട്ടു പോകുകയുമുണ്ടായി. ശേഷം ഇവർ അരുണിനെയും കൂട്ടി തിരിച്ചു വന്ന് ഹോട്ടൽ ജീവനക്കാരുമായി അടിപിടി ഉണ്ടാക്കുകയും ഇതോടെ സംഭവം കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. പ്രിൻസും റോബിൻസണും ചേർന്ന് ഹോട്ടൽ ഉടമകളെ വയറ്റിൽ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് തമിഴ്നാട് സ്വദേശികൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട് ഒപ്പം ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...